ഒന്നും വിചാരിക്കല്ലേ, സമയമില്ല കേട്ടോ...! മുഖ്യമന്ത്രിയെ കാണാൻ ഇന്നും സമയം ലഭിച്ചില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവലും

ഒന്നും വിചാരിക്കല്ലേ, സമയമില്ല കേട്ടോ...! മുഖ്യമന്ത്രിയെ കാണാൻ ഇന്നും സമയം ലഭിച്ചില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവലും
2026-07-17T16:32:00 | By Susmitha Surendran
#Youth Congress #Kerala CM #Alappuzha Case #ADGP Ajith Kumar #SIT Report

തിരുവനന്തപുരം: (https://truevisionnews.com/) ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഗണ്മാൻമാർ മർദ്ദിച്ച കേസിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ പോയ യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയ്ക്കും അജയ് ജുവൽ കുര്യാക്കോസിനും ഇന്നും സമയം ലഭിച്ചില്ല. തുടർന്ന് ഇരുവരും കൂടിക്കാഴ്ച ഉപേക്ഷിച്ചു.

എഡിജിപി അജിത്കുമാറിനെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധം അറിയിക്കാനാണ് ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചത്. ഇന്നലെ തന്നെ കൂടിക്കാഴ്ചയ്ക്കായി ഇരുവരും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നില്ല. "ഇന്ന് മണ്ഡലത്തിൽ എത്തുമ്പോൾ കാണാം" എന്നായിരുന്നു ഓഫീസിൽ നിന്നുള്ള ഉറപ്പ്.

ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും ഇന്ന് എറണാകുളത്തേക്ക് വരാൻ തയ്യാറെടുത്തു. എന്നാൽ ഉച്ചവരെ ഏത് സമയത്താണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ ഭാഗത്ത് നിന്ന് ഒരു വിവരവും ലഭിച്ചില്ല.

പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ "ഇന്ന് സമയമില്ല, കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റാം" എന്ന അറിയിപ്പാണ് ലഭിച്ചത്. ഇതോടെയാണ് ഇരുവരും കൂടിക്കാഴ്ച ഉപേക്ഷിച്ചത്. കെഎസ്‌യുവിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് ഗണ്മാൻമാരുടെ മർദനത്തിന് എ ഡി തോമസ്‌ എംഎൽഎ ഇരയാകുന്നത്.

യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവർത്തന കേസിൽ എസ്ഐടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനമേറ്റ എ ഡി തോമസും അജയ് ജൂവൽ കുര്യാക്കോസും സർക്കാർ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ് ഐ ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകുന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരുവരും.

Content Highlight: Youth Congress Leaders AD Thomas and Ajay Jewel Denied CM Meeting Again

#Youth Congress #Kerala CM #Alappuzha Case #ADGP Ajith Kumar #SIT Report

Next TV

Related Stories
 നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

Jul 17, 2026 05:36 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

സുവർണകേരളം SK-77 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി വൈക്കത്ത് RC 532370-ന്. രണ്ടാം സമ്മാനം എറണാകുളത്ത് RK 329439-ന്. പൂർണ്ണ ലിസ്റ്റ്...

Read More >>
അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

Jul 17, 2026 05:35 PM

അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ്...

Read More >>
'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി  വൈറലാകുന്നു

Jul 17, 2026 05:25 PM

'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി വൈറലാകുന്നു

10 വർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും പവർ കട്ട്. രാത്രിയിൽ ഒന്നും രണ്ടും മണിക്കൂർ വൈദ്യുതി മുടക്കം. പഠിക്കുന്ന കുട്ടികൾ മെഴുകുതിരി...

Read More >>
പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ

Jul 17, 2026 05:10 PM

പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന് റെക്കോഡ് വിൽപ്പന. 40 ലക്ഷം ടിക്കറ്റുകളും വിറ്റു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ്. ഒന്നാം സമ്മാനം...

Read More >>
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് 'മെസ്സി'; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ

Jul 17, 2026 05:04 PM

ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് 'മെസ്സി'; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ

അമ്പലപ്പുഴ പടിഞ്ഞാറ് 42 മീറ്റർ ആഴത്തിൽ മെസ്സി എന്ന വള്ളം മുങ്ങിത്തുടങ്ങി. തോട്ടപ്പള്ളി ഫിഷറീസ് റെസ്ക്യൂ ബോട്ട് 8 തൊഴിലാളികളെ...

Read More >>
'കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ, മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ല'; അലോഷ്യസ് സേവ്യർ

Jul 17, 2026 05:00 PM

'കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ, മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ല'; അലോഷ്യസ് സേവ്യർ

കൊച്ചി എസ്.എച്ച് കോളേജിലെ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ ഗൗനിക്കാതെ പോയതിൽ കെ.എസ്.യു അധ്യക്ഷൻ അലോഷ്യസ് സേവ്യറുടെ പ്രതികരണം....

Read More >>
Top Stories

News Roundup