#Kerala Rain #Orange Alert Thrissur #Yellow Alert #Kerala Weather #Monsoon 2026
തിരുവനന്തപുരം: (https://truevisionnews.com/) കുടയും റെയിൻകോട്ടും എടുത്തു വെച്ചോളൂ ... സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കൂടാതെ 17 മുതൽ 19 വരെ കേരളത്തിൽ ഉടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19-ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും സമീപം നിൽക്കരുത്
വിനോദ സഞ്ചാരികൾക്ക് മലയോര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തിയേക്കും
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരപ്രദേശങ്ങളിൽ ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്. അവശ്യ സേവന വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Content Highlight: Kerala Rain Alert: Orange In Thrissur, Yellow In 10 Districts Till Aug 21
#Kerala Rain #Orange Alert Thrissur #Yellow Alert #Kerala Weather #Monsoon 2026


































