കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ

കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച്  കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ
2026-07-17T14:04:00 | By Fidha Parvin
#Latest news #Kochi School #FIFA World Cup 2026 #School Holiday #Football #Kerala Education

കൊച്ചി: ( www.truevisionnews.com ) ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ച് സ്കൂൾ മാനേജ്‌മെന്റ്. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് വ്യത്യസ്തമായ ഈ തീരുമാനവുമായി രംഗത്തെത്തിയത്.

ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ കുട്ടികൾക്കുണ്ടായേക്കാവുന്ന ക്ഷീണവും ഉറക്കക്കുറവും പരിഗണിച്ചാണ് തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയത്.

കളി കണ്ട് കഴിഞ്ഞ് പിറ്റേദിവസം രാവിലെ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോളിൽ വലിയ താല്പര്യമാണുള്ളതെന്നും, സ്കൂളിന് സ്വന്തമായി നിരവധി ഇന്റർ സ്കൂൾ ഫുട്ബോൾ ടീമുകളുണ്ടെന്നതും ഈ തീരുമാനത്തിന് കാരണമായെന്ന് പ്രിൻസിപ്പൽ സൂസൻ ബാരിഡ് പറഞ്ഞു.

ലോകകപ്പിന്റെ ഭാഗമായി ജൂലൈ പത്തിന് സ്കൂളിൽ പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. പഠനത്തിന് മാത്രമല്ല, കുട്ടികളുടെ ഇത്തരം താല്പര്യങ്ങൾക്കും പ്രാധാന്യം നൽകണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും, അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി രക്ഷിതാക്കൾ വിളിച്ച് അഭിനന്ദിച്ചെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

Content Highlight: Kochi School Declares Holiday for Students to Watch FIFA World Cup 2026 Final

#Latest news #Kochi School #FIFA World Cup 2026 #School Holiday #Football #Kerala Education

Next TV

Related Stories
മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച്  ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ  10 ജില്ലകളിൽ മുന്നറിയിപ്പ്

Jul 17, 2026 02:47 PM

മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21 വരെ കനത്ത മഴ. തൃശ്ശൂരിൽ ഓറഞ്ച് അലർട്ട്. എറണാകുളം, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്. ദുരന്ത നിവാരണ...

Read More >>
എംഎൽഎയുടെ  ഡ്രൈവരുറുടെ പഴയ സ്വഭാവം മാറിയില്ല...!  സമയത്തെ ചൊല്ലി തർക്കം;  ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ  മർദ്ദിച്ചതായി പരാതി

Jul 17, 2026 02:37 PM

എംഎൽഎയുടെ ഡ്രൈവരുറുടെ പഴയ സ്വഭാവം മാറിയില്ല...! സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി

എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവർ നവാസ് ബസ് ജീവനക്കാരെ മർദ്ദിച്ചു. കാക്കനാട് റൂട്ടിലെ തർക്കം. കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്ക്. തൃക്കാക്കര പോലീസിൽ...

Read More >>
പോക്കറ്റ് കീറിയാലും കളി മുടങ്ങില്ല....! ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്

Jul 17, 2026 02:13 PM

പോക്കറ്റ് കീറിയാലും കളി മുടങ്ങില്ല....! ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്

ലോകകപ്പ് ഫൈനലിന് അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് 1200 MW കമ്മി. പ്രതിദിന ഉപഭോഗം 78 ദശലക്ഷം യൂണിറ്റായി. പവർകട്ട്...

Read More >>
അഡാറ് കുസൃതി തന്നെ..! നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

Jul 17, 2026 02:02 PM

അഡാറ് കുസൃതി തന്നെ..! നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

നാദാപുരത്ത് വാട്ടർ ബോട്ടിൽ അടപ്പിൽ കൈ കുടുങ്ങിയ മുഹമ്മദ് ഇൻസാഫ് എന്ന കുഞ്ഞിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പരിക്കില്ലാതെ അടപ്പ് മാറ്റി....

Read More >>
ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!

Jul 17, 2026 01:43 PM

ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!

കാട്ടാക്കടയിൽ പോസ്റ്റ് മാറ്റുന്നതിനിടെ കേബിളുകൾ മുറിച്ചതോടെ ബാങ്കുകൾ, ഓഫീസുകൾ, കെ-ഫോൺ സേവനങ്ങൾ മുടങ്ങി. കേബിൾ ഓപ്പറേറ്റർമാർ പൊലീസിൽ...

Read More >>
പുലിയിറങ്ങിയിട്ടുണ്ട്  മക്കളേ... മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ

Jul 17, 2026 01:29 PM

പുലിയിറങ്ങിയിട്ടുണ്ട് മക്കളേ... മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ

നിലമ്പൂർ നെടുങ്കയം വനപാതയിൽ പകൽ സമയത്ത് പുള്ളിപ്പുലിയെ കണ്ടു. നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം. സമീപത്തെ ട്രൈബൽ...

Read More >>
Top Stories

News Roundup

GCC News