ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!

ആരെയും അറിയിച്ചില്ല, ഒരൊറ്റ വെട്ട്! കാട്ടാക്കടയിൽ ഇന്റർനെറ്റില്ലാതാക്കി കെ എസ് സി ബി, ബാങ്കുകളും സർക്കാർ ഓഫീസുകളും സ്തംഭിച്ചു!
2026-07-17T13:43:00 | By Susmitha Surendran
#Kattakkada #KSEB #Internet Down #Fiber Cable Cut #Kerala News #K-FON

തിരുവനന്തപുരം: (https://truevisionnews.com/) കാട്ടാക്കടയിൽ കെഎസ്ഇബി കരാറുകാരന്റെ ഗുരുതര വീഴ്ചയെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ്-വാർത്താവിനിമയ സേവനങ്ങൾ പൂർണ്ണമായും താറുമാറായി. പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ കേബിൾ ഓപ്പറേറ്റർമാരെ മുൻകൂട്ടി അറിയിക്കാതെ പ്രധാന ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണ് വൻ പ്രതിസന്ധിക്ക് കാരണമായത്.

ഇതോടെ കാട്ടാക്കട, മലയിൻകീഴ്, അമ്പൂരി, ആര്യനാട്, കള്ളിക്കാട്, നെയ്യാർഡാം, പാറശ്ശാല അടക്കമുള്ള മേഖലകളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ജനസേവാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. ഏഷ്യാനെറ്റ്, ബിഎസ്എൻഎൽ, കെ-ഫോൺ, ഭാരത് ഫൈബർ, കേരള വിഷൻ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രധാന കേബിളുകളാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്.

സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി കേബിൾ ഓപ്പറേറ്റർമാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൂവച്ചൽ ആലമുക്ക് സ്വദേശിയായ കരാറുകാരൻ ബാബുവിന്റെ നേതൃത്വത്തിലാണ് ഈ കൃത്യം നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.

കുറ്റക്കാരായ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കേബിൾ ഓപ്പറേറ്റർമാരുടെ ആവശ്യം. പോസ്റ്റ് മാറ്റുന്ന സാഹചര്യത്തിൽ കേബിളുകൾ മാറ്റേണ്ടി വരുമ്പോൾ ബന്ധപ്പെട്ട കമ്പനികളെ അറിയിക്കേണ്ടത് കരാറുകാരന്റെ ചുമതലയാണ്. എന്നാൽ അത് പാലിച്ചില്ലെന്നും ഉത്തരവാദികളായ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു.കേടുവന്ന കേബിളുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

Content Highlight: KSEB Cuts Fiber Cables In Kattakkada, Internet Services Hit In 6 Panchayats

#Kattakkada #KSEB #Internet Down #Fiber Cable Cut #Kerala News #K-FON

Next TV

Related Stories
മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച്  ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ  10 ജില്ലകളിൽ മുന്നറിയിപ്പ്

Jul 17, 2026 02:47 PM

മഴ കളി തുടങ്ങുകയാണ് മക്കളേ..! അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21 വരെ കനത്ത മഴ. തൃശ്ശൂരിൽ ഓറഞ്ച് അലർട്ട്. എറണാകുളം, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്. ദുരന്ത നിവാരണ...

Read More >>
എംഎൽഎയുടെ  ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...!  സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി

Jul 17, 2026 02:37 PM

എംഎൽഎയുടെ ഡ്രൈവറുടെ പഴയ സ്വഭാവം മാറിയില്ല...! സമയത്തെ ചൊല്ലി തർക്കം; ബസ് ജീവനക്കാരെ റോട്ടിലിട്ട് ഉമാ തോമസിന്റെ ഡ്രൈവർ മർദ്ദിച്ചതായി പരാതി

എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവർ നവാസ് ബസ് ജീവനക്കാരെ മർദ്ദിച്ചു. കാക്കനാട് റൂട്ടിലെ തർക്കം. കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്ക്. തൃക്കാക്കര പോലീസിൽ...

Read More >>
പോക്കറ്റ് കീറിയാലും കളി മുടങ്ങില്ല....! ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്

Jul 17, 2026 02:13 PM

പോക്കറ്റ് കീറിയാലും കളി മുടങ്ങില്ല....! ലോകകപ്പ് ഫൈനല്‍ കറണ്ട് പോകാതെ കാണാം, ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ്

ലോകകപ്പ് ഫൈനലിന് അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് 1200 MW കമ്മി. പ്രതിദിന ഉപഭോഗം 78 ദശലക്ഷം യൂണിറ്റായി. പവർകട്ട്...

Read More >>
കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച്  കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ

Jul 17, 2026 02:04 PM

കുട്ടി ഫാൻസ് ഹാപ്പി! 'സ്കൂളിൽ പോകണ്ട, ധൈര്യമായി കളി കാണാം!'; അവധി പ്രഖ്യാപിച്ച് കൊച്ചി ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ

ഫിഫ ലോകപ്പ് ഫൈനൽ അർധരാത്രി നടക്കുന്നതിനാൽ കൊച്ചി മരട് ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചു. ക്ഷീണം ഒഴിവാക്കാനും കുട്ടികളുടെ...

Read More >>
അഡാറ് കുസൃതി തന്നെ..! നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

Jul 17, 2026 02:02 PM

അഡാറ് കുസൃതി തന്നെ..! നാദാപുരത്ത് സ്കൂളിൽ പോകാനുള്ള തിരക്കിനിടയിൽ വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങി; അഞ്ച് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

നാദാപുരത്ത് വാട്ടർ ബോട്ടിൽ അടപ്പിൽ കൈ കുടുങ്ങിയ മുഹമ്മദ് ഇൻസാഫ് എന്ന കുഞ്ഞിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പരിക്കില്ലാതെ അടപ്പ് മാറ്റി....

Read More >>
പുലിയിറങ്ങിയിട്ടുണ്ട്  മക്കളേ... മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ

Jul 17, 2026 01:29 PM

പുലിയിറങ്ങിയിട്ടുണ്ട് മക്കളേ... മലപ്പുറം നെടുങ്കയം വനപാതയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം; വിനോദസഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തിയിൽ

നിലമ്പൂർ നെടുങ്കയം വനപാതയിൽ പകൽ സമയത്ത് പുള്ളിപ്പുലിയെ കണ്ടു. നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം. സമീപത്തെ ട്രൈബൽ...

Read More >>
Top Stories

News Roundup

GCC News