#Latest News #Thottilpalam #Kozhikode #Death #Police Investigation
കോഴിക്കോട്:(truevisionnews.com)കോഴിക്കോട് തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈല (58)നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഷൈലയെ വീടിനുള്ളിലെ ഓഫീസ് മുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് : പരേതനായ രാജൻ, മക്കൾ : രജിന, രജിഷ, രഗിൽ. മരുമക്കൾ : അനൂപ് ( കൈവേലി ), അനിൽ ( കുണ്ടുതോട് ).
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയിതു. സംസ്കാരം ഇന്നലെ വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടന്നു.
Content Highlight: Woman Found Hanging At Thottilpalam House Kozhikode
#Latest News #Thottilpalam #Kozhikode #Death #Police Investigation
































