#Vatakara Kafir Case #Jithin Bhaskar #Vatakara Court #Bail
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരാൻ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിൽ അക്രമസംഭവങ്ങളുണ്ടായെന്നും പോലീസിനും സർക്കാരിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹർജി നൽകിയത്. ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു
എന്നാൽ ജാഥകളിലും സ്വീകരണങ്ങളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി എസ്ഐടിയുടെ ജാമ്യ റദ്ദാക്കൽ ഹർജി തള്ളുകയായിരുന്നു.
ഇതോടെ ജിതിൻ ഭാസ്കറിന് ജാമ്യത്തിൽ തുടരാൻ അനുമതി ലഭിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. കേസിലെ തുടർനടപടികൾ എസ്ഐടി തുടരും.
Content Highlight: Kafir Screenshot Case: Court Rejects Plea To Cancel Jithin Bhaskar's Bail
































