കൊച്ചി അല്‍ റീമിലെ ഭക്ഷ്യ വിഷബാധ; ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊച്ചി അല്‍ റീമിലെ ഭക്ഷ്യ വിഷബാധ; ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
2026-07-16T09:15:00 | By Fidha Parvin
#Latest news #Kochi #Al Reem Hotel #Food Poisoning #Shigella #Kerala News #Food Safety

കൊച്ചി: (truevisionnews.com) കത്രിക്കടവിലെ അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷൈജിർഷയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പൂണിത്തുറ സ്വദേശി ടോണി പീറ്ററുടെ പരാതിയിൽ ഹോട്ടലിനെതിരെ നോർത്ത് പോലീസ് കേസെടുത്തു. ഈ ഹോട്ടൽ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു. ഈ മാസം 10, 11 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 32 പേരെയാണ് ആദ്യ രണ്ട് ദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം എട്ട് പേർ കൂടി ചികിത്സ തേടി. ആദ്യം ആശുപത്രിയിലായ 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തിനും പനിക്കും കാരണമാകുന്ന ബാക്ടീരിയയാണിത്.

സംഭവത്തെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് ഹോട്ടൽ പൂട്ടാൻ നോട്ടീസ് നൽകിയത്. ഇന്നലെ പോലീസും ഹോട്ടലിലെത്തി പരിശോധന നടത്തി.

എന്നാൽ തങ്ങൾ വൃത്തിഹീനമായല്ല ഹോട്ടൽ നടത്തുന്നതെന്നും കോർപ്പറേഷൻ വിതരണം ചെയ്ത വെള്ളത്തിൽ നിന്നാകാം രോഗം പടർന്നതെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം.

Content Highlight: Kochi Al Reem Hotel Food Poisoning: 3 Confirmed With Shigella, Restaurant Shut Down

#Latest news #Kochi #Al Reem Hotel #Food Poisoning #Shigella #Kerala News #Food Safety

Next TV

Related Stories
പഠനമുറിക്കുള്ളിൽ പരാക്രമം...! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Jul 16, 2026 10:25 AM

പഠനമുറിക്കുള്ളിൽ പരാക്രമം...! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

തലശ്ശേരി ചിറക്കര വൊക്കേഷണൽ സ്കൂളിൽ ഷർട്ട് ബട്ടൺ ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. 8 സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. വാരിയെല്ലിന്...

Read More >>
 മൂന്ന് ചക്ര വണ്ടിയെ മറയാക്കി....!  കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അഖിലേട്ടൻ  പിടിയിൽ

Jul 16, 2026 10:23 AM

മൂന്ന് ചക്ര വണ്ടിയെ മറയാക്കി....! കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അഖിലേട്ടൻ പിടിയിൽ

കൊച്ചി കടവന്ത്രയിൽ ഓട്ടോറിക്ഷയിൽ മയക്കുമരുന്ന് കടത്തിയ അഖിൽ അറസ്റ്റിൽ. 4.433 ഗ്രാം എംഡിഎംഎയും 2.898 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷൻ...

Read More >>
'പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍' പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം

Jul 16, 2026 10:17 AM

'പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍' പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം നിയമനടപടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി ജി വിഷ്ണു നോട്ടീസ് അയച്ചു....

Read More >>
സൈനികരെ അപകീർത്തിപ്പെടുത്തുന്നു.....!  'ജവാൻ റം' എന്ന പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട് സ്വദേശി റിട്ട. തഹസിൽദാർ

Jul 16, 2026 10:00 AM

സൈനികരെ അപകീർത്തിപ്പെടുത്തുന്നു.....! 'ജവാൻ റം' എന്ന പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട് സ്വദേശി റിട്ട. തഹസിൽദാർ

കേരളത്തിന്റെ തദ്ദേശീയ മദ്യമായ ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന് റിട്ട. തഹസിൽദാരുടെ പരാതി. പേര് ജവാന്മാരെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ്...

Read More >>
തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്

Jul 16, 2026 09:48 AM

തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടിൽ തീപിടിച്ചു. കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ്...

Read More >>
പാലക്കാട് മരംമുറിക്കലിൽ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം; തൊഴിലാളികൾക്കെതിരെ കേസെടുത്തു

Jul 16, 2026 09:10 AM

പാലക്കാട് മരംമുറിക്കലിൽ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം; തൊഴിലാളികൾക്കെതിരെ കേസെടുത്തു

പാലക്കാട് ഒലവക്കോട്ട് ആൽമരം മുറിച്ചപ്പോൾ പക്ഷിക്കൂടുകൾ തകർന്ന് 11 കുഞ്ഞുങ്ങൾ...

Read More >>
Top Stories

News Roundup