മൂന്ന് ചക്ര വണ്ടിയെ മറയാക്കി....! കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അഖിലേട്ടൻ പിടിയിൽ

 മൂന്ന് ചക്ര വണ്ടിയെ മറയാക്കി....!  കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അഖിലേട്ടൻ  പിടിയിൽ
2026-07-16T10:23:00 | By Susmitha Surendran
#Kadavanthra Police #Drug Bust #MDMA #Operation Thoofan #Auto Driver

കൊച്ചി: (https://truevisionnews.com/) കൊച്ചിയിൽ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ (ഹൗസ് നമ്പർ 8) താമസിക്കുന്ന അഖിൽ (32) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഓട്ടോറിക്ഷയിൽ നിന്ന് 4.433 ഗ്രാം എംഡിഎംഎ-യും 2.898 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. 

'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട് പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവർ എന്ന വ്യാജേന എറണാകുളം ജില്ലയിലുടനീളം തടസ്സമില്ലാതെ ലഹരിമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. അവധി ദിവസങ്ങളിലും മറ്റും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഫ്ലാറ്റുകൾ, ഇടറോഡുകൾ എന്നിവ കേന്ദ്രീകരിച്ച് യാത്രക്കാർക്കും യുവതീയുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നു അഖിലിന്റെ പതിവ്.

ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കടത്ത്, ആയുധ നിയമം, പൊതുജനങ്ങളെ ശല്യം ചെയ്തത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ കടവന്ത്ര, സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്.കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അതുപോലെ കഴിഞ്ഞ ദിവസം എംഡിഎംഎയുമായി വേങ്ങര സ്വദേശി അനിൽ എന്ന 'ഫൂലൻ മണി'യെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 405 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേരള പൊലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അങ്ങാടിപ്പുറം പാലത്തിന് സമീപം സ്വിഫ്റ്റ് കാറിലിരിക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പെടുത്തി. കാറിൽ നിന്നാണ് 405 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനിൽ.

Content Highlight: Kochi Drug Bust: Auto Driver Arrested With MDMA, Ganja In Operation Thoofan

#Kadavanthra Police #Drug Bust #MDMA #Operation Thoofan #Auto Driver

Next TV

Related Stories
ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

Jul 16, 2026 11:04 AM

ആരുടേതാണ്.... എവിടെ നിന്ന് വന്നു..? കടലില്‍ ഒഴുകിയെത്തിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം? കാസര്‍ഗോഡ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഒരു മാസം പഴക്കമുണ്ട്. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹമാണെന്ന സംശയം. പൊലീസ്...

Read More >>
 നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മാഹി പാലത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Jul 16, 2026 10:58 AM

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മാഹി പാലത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മാഹി പാലത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. റോഡരികിലെ മരക്കൊമ്പുകൾ കാരണം കാർ പുഴയിലേക്ക് വീണില്ല. യാത്രക്കാർക്ക്...

Read More >>
'വിവാഹത്തിന് ശേഷം സ്വർണം ഭർതൃവീട്ടിൽ ഏൽപ്പിക്കണോ.....?' വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്, ഹൈക്കോടതി പറയുന്നത് ഇങ്ങനെ

Jul 16, 2026 10:50 AM

'വിവാഹത്തിന് ശേഷം സ്വർണം ഭർതൃവീട്ടിൽ ഏൽപ്പിക്കണോ.....?' വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്, ഹൈക്കോടതി പറയുന്നത് ഇങ്ങനെ

വിവാഹ ശേഷം സ്ത്രീകൾ സ്വന്തം സ്വർണവും പണവും ഭർത്താവിനെ ഏൽപ്പിക്കണമെന്നില്ലെന്ന് ഹൈക്കോടതി. വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സാമ്പത്തിക...

Read More >>
കുതിച്ചുചാട്ടത്തിന് വിട...! സ്വർണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത്  സ്വര്‍ണവിലയിൽ വൻ ഇടിവ്

Jul 16, 2026 10:37 AM

കുതിച്ചുചാട്ടത്തിന് വിട...! സ്വർണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ ഇടിവ്

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. 22 കാരറ്റ് പവന് 1,05,080 രൂപ. 18 കാരറ്റ് ഗ്രാമിന് 10,790 രൂപ. രാജ്യാന്തര വിപണിയിലും...

Read More >>
പഠനമുറിക്കുള്ളിൽ പരാക്രമം...! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Jul 16, 2026 10:25 AM

പഠനമുറിക്കുള്ളിൽ പരാക്രമം...! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

തലശ്ശേരി ചിറക്കര വൊക്കേഷണൽ സ്കൂളിൽ ഷർട്ട് ബട്ടൺ ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. 8 സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. വാരിയെല്ലിന്...

Read More >>
'പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍' പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം

Jul 16, 2026 10:17 AM

'പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍' പരാമര്‍ശം: ജി സുധാകരനെതിരെ നടപടിയുമായി സിപിഐഎം; പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ വിവാദ പ്രസ്താവനയിൽ സിപിഐഎം നിയമനടപടി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി ജി വിഷ്ണു നോട്ടീസ് അയച്ചു....

Read More >>
Top Stories

News Roundup