#Guruvayur #Fridge Explosion #Fire Accident #Kerala News
തൃശൂര്‍: (https://truevisionnews.com/) തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കിടപ്പുരോഗികളായ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.
പൊട്ടിത്തെറിച്ച ഫ്രിഡ്ജിൽ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയും മുറി മുഴുവൻ കനത്ത പുക നിറയുകയും ചെയ്തു.വീടിന്റെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. കിടപ്പുരോഗികളായ ഇവർ അപകടസമയത്ത് ഉറങ്ങുകയായിരുന്നു. അപകടത്തിൽ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
പുക ശ്വസിച്ചതിൽ ശ്വാസതടസം നേരിട്ട ദമ്പതികളെ ആദ്യം മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാൽ ആദ്യം ശ്രദ്ധിക്കേണ്ടത്
സുരക്ഷിതമായി മാറി നിൽക്കുക: തീയും പുകയും ശ്വസിക്കുന്നത് അതീവ അപകടകരമാണ്. ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കുക.
അടിയന്തര സഹായം തേടുക: തീ അണയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ എത്രയും വേഗം ഫയർ ഫോഴ്സിനെ വിവരം അറിയിക്കുക.
വൈദ്യുതി വിച്ഛേദിക്കുക: ഫ്രിഡ്ജിന്റെ മെയിൻ സ്വിച്ച് ഓഫാക്കുക എന്നതാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തീ കൂടുതൽ പടരാതിരിക്കാനും ഷോക്കടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
പ്രാഥമിക പരിശോധന നടത്തരുത്: അപകടം നടന്ന ഉടൻ തന്നെ സ്വയം അറ്റകുറ്റപ്പണിക്കോ പരിശോധനയ്ക്കോ ശ്രമിക്കരുത്; വിദഗ്ധരെക്കൊണ്ട് മാത്രം തുടർ പരിശോധനകൾ നടത്തിക്കുക.
Content Highlight: Fridge Explosion In Thrissur Guruvayur: Elderly Couple Injured In Fire

































