കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം

കാസര്‍കോട്ടെ ഒമ്പത് വയസുകാരന്റെ മരണം; ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമെന്ന് ഡോക്ടർമാർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പ്രതിഷേധം
2026-07-15T15:30:00 | By Susmitha Surendran
#General Hospital #Child Death #Cardiac Arrest #Kasaragod General Hospital

കാസര്‍കോട്: (https://truevisionnews.com/) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന്‍ ഇയാസാണ് മരിച്ചത്.  ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോഗം ഗുരുതരമായതിനെ തുടർന്ന് ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു. ശസ്ത്രക്രിയ നടക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ കുട്ടി മരിച്ചതിന് ശേഷമാണ് വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കുണ്ടംകുഴി ഗവൺമെന്റ് സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഇയാസ്.

സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Content Highlight: 9-Year-Old Dies During Surgery At Kasaragod General Hospital, Family Alleges Delay In Information

#General Hospital #Child Death #Cardiac Arrest #Kasaragod General Hospital

Next TV

Related Stories
 പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Jul 15, 2026 04:31 PM

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പയ്യന്നൂരിൽ ചുണ്ടിനും താടിക്കും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അനസ്തീഷ്യ...

Read More >>
 'കെഎസ്‌യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റ്; പ്ലീഡര്‍ നിയമനത്തില്‍  മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഗൗരവം ബോധ്യപ്പെടുത്തും' -അലോഷ്യസ് സേവ്യർ

Jul 15, 2026 04:23 PM

'കെഎസ്‌യു ആശങ്ക അറിയിച്ചതിൽ എന്താണ് തെറ്റ്; പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഗൗരവം ബോധ്യപ്പെടുത്തും' -അലോഷ്യസ് സേവ്യർ

സർക്കാർ പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യു ഉന്നയിച്ച ആശങ്കയിൽ തെറ്റില്ലെന്ന് അലോഷ്യസ് സേവ്യർ. വസ്തുതകൾ നിലനിൽക്കുന്നു. മുഖ്യമന്ത്രിയെ നേരിട്ട്...

Read More >>
പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി

Jul 15, 2026 04:06 PM

പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസിൽ ഹാജരാകാൻ എത്തിയ യുവാവിനെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. പത്തനംതിട്ട...

Read More >>
സ്പാ ജീവനക്കാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു

Jul 15, 2026 03:57 PM

സ്പാ ജീവനക്കാരി ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് തമിഴ്നാട് സ്വദേശിനിയായ സ്പാ ജീവനക്കാരി ശരണ്യ മരിച്ചു. രക്ഷാപ്രവർത്തനം...

Read More >>
  മിഠായി പൊതിയിൽ ഒളിപ്പിച്ച ലഹരി..., ചതിയിൽ വീഴല്ലേ...! കോഴിക്കോട്ട് 16 കിലോ കഞ്ചാവ് മിഠായിയുമായി ബിഹാർ സ്വദേശി പിടിയിൽ

Jul 15, 2026 03:54 PM

മിഠായി പൊതിയിൽ ഒളിപ്പിച്ച ലഹരി..., ചതിയിൽ വീഴല്ലേ...! കോഴിക്കോട്ട് 16 കിലോ കഞ്ചാവ് മിഠായിയുമായി ബിഹാർ സ്വദേശി പിടിയിൽ

കോഴിക്കോട് കൊളത്തറയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 16.220 കിലോ തൂക്കം വരുന്ന 3,140 കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. ബിഹാർ സ്വദേശി അസ്‌ലം അൻസാരിയെ അറസ്റ്റ്...

Read More >>
 അപകടമോ, ആത്മഹത്യയോ...? വീട്ടുവളപ്പിലെ കിണറ്റിൽ 45-കാരൻ  മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Jul 15, 2026 03:35 PM

അപകടമോ, ആത്മഹത്യയോ...? വീട്ടുവളപ്പിലെ കിണറ്റിൽ 45-കാരൻ മരിച്ച നിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

തിരുവനന്തപുരം ഇടവയിൽ തോട്ടുമുക്കം സ്വദേശി സുരേഷിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്....

Read More >>
Top Stories

News Roundup