പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി

പൊലീസിന്റെ ജോലി നീതി നിര്‍വ്വഹണമോ?, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിനെ മർദ്ദിച്ചെന്ന് പരാതി
2026-07-15T16:06:00 | By Susmitha Surendran
#Pathanamthitta #Rahul Mamkootathil #Protest #Cyber Crime #Youth Attack

പത്തനംതിട്ട: (https://truevisionnews.com/)   രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെ രാഹുലിന്റെ അനുയായികൾ മർദ്ദച്ചതായി പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവ് പ്രതിഷേധം തുടരുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ മാവേലിക്കര സ്വദേശിയായ യുവാവിനെ രാഹുലിന്റെ അനുയായികൾ മർദ്ദിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

സ്റ്റേഷനിലേക്ക് വരുന്നതിനിടെ രാഹുലിന്റെ അഞ്ച് അനുയായികൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ ഫോൺ സൈബർ പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.

'പത്തനംതിട്ട പൊലീസിൽ രാഹുൽ രാജ് ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകിയിട്ട് 30 ദിവസം', 'പൊലീസിന്റെ ജോലി നീതി നിർവ്വഹണമോ, സ്ത്രീ പീഡകന്റെ പിണിയാള്‍ പണിയോ? എനിക്ക് നീതി ഉറപ്പാക്കുക' എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് യുവാവ് പ്രതിഷേധിച്ചത്.

അതേസമയം അടൂരിലും സമാന സംഭവം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ രാഹുലിന്റെ അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചു.

ഫെന്നി നൈനാന്റെ നേതൃത്വത്തിൽ 30-ഓളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Youth Protests At Pathanamthitta Station Alleging Attack By Rahul Mamkootathil Supporters

#Pathanamthitta #Rahul Mamkootathil #Protest #Cyber Crime #Youth Attack

Next TV

Related Stories
എന്താ മോനെ തലക്ക് സുഖമില്ലേ?  മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; അങ്കമാലിയിൽ  ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു, യാത്രക്കാർക്ക് നേരെ അസഭ്യവർഷം, അന്വേഷണം

Jul 15, 2026 05:17 PM

എന്താ മോനെ തലക്ക് സുഖമില്ലേ? മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; അങ്കമാലിയിൽ ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു, യാത്രക്കാർക്ക് നേരെ അസഭ്യവർഷം, അന്വേഷണം

എറണാകുളം അങ്കമാലിയിൽ മദ്യലഹരിയിൽ എത്തിയ യുവാക്കൾ റോഡിന് കുറുകെ ബൈക്ക് നിർത്തി സ്വകാര്യ ബസും ആംബുലൻസും തടഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞോ?  വയനാട് കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

Jul 15, 2026 05:07 PM

മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞോ? വയനാട് കള്ളാടിയിൽ നിലവിൽ അപകടാവസ്ഥയില്ലെന്ന് വിദഗ്ധ സംഘം; റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് കള്ളാടി സന്ദർശിച്ച വിദഗ്ധ സംഘം പ്രദേശത്ത് നിലവിൽ അപകടമില്ലെന്ന് അറിയിച്ചു. കൂട്ടിയിട്ട മണ്ണ് നീക്കുന്നതു...

Read More >>
പഠിച്ച കള്ളങ്ങൾ; വ്യാജ സിവിൽ സർവീസ് റാങ്ക് കഥ പൊളിയുമെന്ന ഭയം നന്ദൻകോട് യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Jul 15, 2026 05:03 PM

പഠിച്ച കള്ളങ്ങൾ; വ്യാജ സിവിൽ സർവീസ് റാങ്ക് കഥ പൊളിയുമെന്ന ഭയം നന്ദൻകോട് യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

തിരുവനന്തപുരം നന്ദൻകോട് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിവിൽ സർവീസ് വ്യാജ റാങ്ക് പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണ് കാരണമെന്ന്...

Read More >>
ഫേസ്ബുക്കിൽ 'കളക്ടർ', നേരിൽ കണ്ടപ്പോൾ ട്വിസ്റ്റ് ; ഭർത്താവിൽ നിന്ന് 40 ലക്ഷം തട്ടാൻ ശ്രമിച്ച 25-കാരി അറസ്റ്റിൽ

Jul 15, 2026 04:39 PM

ഫേസ്ബുക്കിൽ 'കളക്ടർ', നേരിൽ കണ്ടപ്പോൾ ട്വിസ്റ്റ് ; ഭർത്താവിൽ നിന്ന് 40 ലക്ഷം തട്ടാൻ ശ്രമിച്ച 25-കാരി അറസ്റ്റിൽ

ഐഎസ് ഓഫീസറാണെന്ന് വ്യാജമായി പറഞ്ഞ് വിവാഹം കഴിച്ച് ഭർത്താവിൽ നിന്ന് 40 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവതി ഉത്തർപ്രദേശിൽ അറസ്റ്റിൽ. വ്യാജ സോഷ്യൽ മീഡിയ...

Read More >>
 ചാലിപ്പുഴയും ഇരുവഞ്ഞിയും വീണ്ടും ഒരുങ്ങുന്നു..... മലബാർ റിവർ ഫെസ്റ്റിവൽ 2026; ജൂലൈ 30ന് തുടക്കം, പ്രീ-ഇവന്റുകൾ ജൂലൈ 18 മുതൽ

Jul 15, 2026 04:32 PM

ചാലിപ്പുഴയും ഇരുവഞ്ഞിയും വീണ്ടും ഒരുങ്ങുന്നു..... മലബാർ റിവർ ഫെസ്റ്റിവൽ 2026; ജൂലൈ 30ന് തുടക്കം, പ്രീ-ഇവന്റുകൾ ജൂലൈ 18 മുതൽ

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ കോഴിക്കോട് നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം നീന്തൽ, സൈക്ലിങ്, ഓഫ്‌റോഡ്, കൈറ്റ് ഫെസ്റ്റ് തുടങ്ങി 15ലധികം...

Read More >>
 പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Jul 15, 2026 04:31 PM

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പയ്യന്നൂരിൽ ചുണ്ടിനും താടിക്കും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അനസ്തീഷ്യ...

Read More >>
Top Stories

News Roundup