#KT Jaleel #Mannarkkad #Student Reaction #Child Rights Commission #Kerala News
പാലക്കാട്: ( www.truevisionnews.com ) മണ്ണാർക്കാട് നഗരസഭയുടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ കെ.ടി. ജലീലിന് അനുകൂലമായി രംഗത്തെത്തിയിരിക്കുകയാണ് പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ. മുൻ മന്ത്രിയുടെ പെരുമാറ്റം അപമാനമായി തോന്നിയില്ലെന്നും സ്കൂളിലെ അധ്യാപകർ പറയുന്നതുപോലെയാണ് തോന്നിയതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗിലാണ് സംഭവം. ഹിന്ദിയിൽ എഴുതാൻ അറിയാമോ എന്ന് ചോദിച്ചപ്പോൾ ബോർഡിൽ എഴുതിയ കുട്ടികൾക്ക് ചെറിയ അക്ഷരപ്പിശക് സംഭവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കെ.ടി. ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.
"ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകർ ചെയ്യുന്നത് പോലെ വെറുതെ പിടിച്ചതാണ്. വേറെ കുഴപ്പമൊന്നുമില്ല. ഹിന്ദിയിൽ കുറച്ച് എഴുതാൻ പറഞ്ഞപ്പോൾ എഴുതി. അതിലെ പിശക് അധ്യാപകർ പറയുന്നതുപോലെ ശരിയാക്കിത്തന്നു" എന്നാണ് കുട്ടികളുടെ വിശദീകരണം.
അതേസമയം, കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നാരോപിച്ച് കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
"അക്ഷരം അറിയില്ലേ" എന്ന് ചോദിക്കുന്നതും കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നടപടി സ്വീകരിച്ചത്.
Content Highlight: Students Defend KT Jaleel, Say No Humiliation in Mannarkkad Event
#KT Jaleel #Mannarkkad #Student Reaction #Child Rights Commission #Kerala News

































