‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ

‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ഹോട്ടലുടമ
2026-07-13T19:03:00 | By VIPIN P V
#Chai Peedika Hotel #North Paravur #Food Safety #Kerala News #Municipality Action

കൊച്ചി: ( www.truevisionnews.com ) വടക്കൻ പറവൂരിലെ പ്രശസ്തമായ 'ചായപ്പീടിക' ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നഗരസഭ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി.

ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ ഉത്തരവിട്ടു.ഓൺലൈൻ ഫുഡ് ഡെലിവറി വഴി ഭക്ഷണം ഓർഡർ ചെയ്ത വ്യക്തിക്കാണ് മുട്ടക്കറിയിൽ ഒച്ചിനെ കണ്ടത്. ഇതിന്റെ വീഡിയോ അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണമായത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു.എന്നാൽ ആരോപണങ്ങൾ ഹോട്ടലുടമ നിഷേധിച്ചു.

തങ്ങളുടെ സ്ഥാപനത്തിൽ ഭക്ഷണം വൃത്തിയോടെയാണ് തയ്യാറാക്കുന്നതെന്ന് ഉടമ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ട ഒരു തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ ആരോപിച്ചു. സംഭവത്തിൽ നഗരസഭ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Snail Found in Curry at North Paravur Chai Peedika Hotel, Shut Down by Municipality

#Chai Peedika Hotel #North Paravur #Food Safety #Kerala News #Municipality Action

Next TV

Related Stories
വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 45 പേര്‍ ചികിത്സയില്‍, പരിശോധനക്ക് ആരോഗ്യവകുപ്പ്

Jul 13, 2026 08:37 PM

വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 45 പേര്‍ ചികിത്സയില്‍, പരിശോധനക്ക് ആരോഗ്യവകുപ്പ്

പാലക്കാട് പുതുക്കോട് എംസി പാലസ് വിവാഹമണ്ഡപത്തിലെ മൈലാഞ്ചി ചടങ്ങിലെ ഭക്ഷണം കഴിച്ച 45 പേർക്ക് ഭക്ഷ്യവിഷബാധ. ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന്...

Read More >>
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ ചോദ്യം ചെയ്യും

Jul 13, 2026 07:35 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; ആരോപണവിധേയരായ ഡോക്ടർമാരെ നാളെ ചോദ്യം ചെയ്യും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസുകാരൻ മരിച്ച സംഭവം. പീഡിയാട്രീഷ്യനെയും പ്ലാസ്റ്റിക് സർജനെയും നാളെ...

Read More >>
'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

Jul 13, 2026 06:37 PM

'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

മണ്ണാർക്കാട് വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ കെ.ടി. ജലീലിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു....

Read More >>
'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

Jul 13, 2026 06:21 PM

'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

മണ്ണാർക്കാട് അനുമോദന ചടങ്ങിലെ വിവാദത്തിൽ കെ.ടി. ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ. അധ്യാപകർ പറയുന്നതുപോലെ തോന്നിയെന്ന് കുട്ടികൾ....

Read More >>
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി  ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Jul 13, 2026 05:41 PM

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മണ്ണാർക്കാട് നഗരസഭയുടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ...

Read More >>
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

Jul 13, 2026 05:13 PM

വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തും. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും മരിച്ചവരിൽ...

Read More >>
Top Stories

News Roundup