നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
2026-07-13T17:05:00 | By Fidha Parvin
#Latest news #Kannur Dental College #Supreme Court #Suicide Case

കണ്ണൂർ: (truevisionnews.com) അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് ക്ലാസ് മുറിയിൽ നിതിനെ പ്രതി അധിക്ഷേപിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

അന്ന് അധ്യാപകനെതിരെ കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.കഴിഞ്ഞ ഏപ്രിൽ 10-നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്.

ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്ന് നിതിന്റെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിൽ ഒളിവിലുള്ള ഏക പ്രതിയാണ് ഡോ. എം.കെ. റാം. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കണ്ടെത്താൻ ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പലതവണ പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. കേconvertിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Content Highlight: SC Rejects Anticipatory Bail of Dr MK Ram in Kannur Dental Student Nitin Raj Death Case

#Latest news #Kannur Dental College #Supreme Court #Suicide Case

Next TV

Related Stories
'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

Jul 13, 2026 06:37 PM

'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

മണ്ണാർക്കാട് വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ കെ.ടി. ജലീലിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു....

Read More >>
'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

Jul 13, 2026 06:21 PM

'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

മണ്ണാർക്കാട് അനുമോദന ചടങ്ങിലെ വിവാദത്തിൽ കെ.ടി. ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ. അധ്യാപകർ പറയുന്നതുപോലെ തോന്നിയെന്ന് കുട്ടികൾ....

Read More >>
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി  ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Jul 13, 2026 05:41 PM

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മണ്ണാർക്കാട് നഗരസഭയുടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ...

Read More >>
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

Jul 13, 2026 05:13 PM

വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തും. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും മരിച്ചവരിൽ...

Read More >>
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

Jul 13, 2026 05:03 PM

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് ഉള്ള്യേരി സ്വദേശിയുടെ ഇടതുകൈ വിരലിന്റെ ചലനശേഷി...

Read More >>
   ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

Jul 13, 2026 04:59 PM

ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

എൽനിനോയും കടുത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്ന്...

Read More >>
Top Stories

News Roundup