കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി
2026-07-13T17:03:00 | By Krishnapriya S R
#Latest News #Koyilandy #Taluk Hospital #Medical Negligence

കോഴിക്കോട്: (truevisionnews.com)  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വിദ്യാർത്ഥിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ഉള്ള്യേരി സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്റെ ഇടതുകൈവിരലിനാണ് ചലനശേഷി നഷ്ടമായത്. കുന്നത്തറ എഴുകുളത്തില്‍ സനല്‍രാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു കുട്ടി.

അവിടെ മുറിവ് തുന്നിച്ചേർത്ത് വിട്ടയക്കുകയായിരുന്നു. എന്നാൽ, ഒരു മാസത്തിന് ശേഷം വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കുട്ടിയുടെ ചലനവള്ളി (ടെൻഡൻ) മുറിഞ്ഞുപോയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനായി ജൂൺ 11-ന് കുട്ടിയെ വലിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

പൂർണ്ണമായും ചലനശേഷി തിരികെ ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായ പിതാവ് ചികിത്സയ്ക്കും പരിചരണത്തിനുമായി ഏറെ കഷ്ടപ്പെടുകയാണ്. ചികിത്സാപ്പിഴവ് വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജനപ്രതിനിധികൾ, ഡി.എം.ഒ എന്നിവർക്ക് കുടുംബം പരാതി നൽകി.

Content Highlight: Treatment Lapse At Koyilandy Taluk Hospital Leaves Class 9 Student With Damaged Finger Tendon

#Latest News #Koyilandy #Taluk Hospital #Medical Negligence

Next TV

Related Stories
'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

Jul 13, 2026 06:37 PM

'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു, കുട്ടികളെ കരുവാക്കിയത് പോലെയായി': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

മണ്ണാർക്കാട് വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ കെ.ടി. ജലീലിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ. കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു....

Read More >>
'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

Jul 13, 2026 06:21 PM

'സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്'; കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ

മണ്ണാർക്കാട് അനുമോദന ചടങ്ങിലെ വിവാദത്തിൽ കെ.ടി. ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ. അധ്യാപകർ പറയുന്നതുപോലെ തോന്നിയെന്ന് കുട്ടികൾ....

Read More >>
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി  ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Jul 13, 2026 05:41 PM

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മണ്ണാർക്കാട് നഗരസഭയുടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ...

Read More >>
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

Jul 13, 2026 05:13 PM

വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തും. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും മരിച്ചവരിൽ...

Read More >>
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jul 13, 2026 05:05 PM

നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി....

Read More >>
   ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

Jul 13, 2026 04:59 PM

ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

എൽനിനോയും കടുത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്ന്...

Read More >>
Top Stories

News Roundup