#Latest News #Kerala Forest Dept #Kozhikode #Wild Boar
തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കാട്ടുപന്നി ശല്യത്താൽ പൊറുതിമുട്ടുന്നതായി വനംവകുപ്പിന്റെ പുതിയ റിപ്പോർട്ട്. കേരളത്തിലെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ 668 ഇടങ്ങളിലും കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 287 എണ്ണം അതിതീവ്ര ശല്യം നേരിടുന്ന മേഖലകളാണ്.
ഏറ്റവും കൂടുതൽ അതിതീവ്ര മേഖലകൾ കോഴിക്കോട് ജില്ലയിലാണ്; ജില്ലയിലെ 78-ൽ 46 തദ്ദേശ സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. പാലക്കാട് (40), തൃശൂർ (31), കണ്ണൂർ (28) എന്നിവയാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാട്ടുപന്നി ശല്യമുണ്ട്. അതേസമയം, സംസ്ഥാനത്തെ 366 തദ്ദേശ സ്ഥാപനങ്ങളിൽ ഇതുവരെ ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാട്ടുപന്നി ശല്യത്തിന്റെ തീവ്രത വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് വനംവകുപ്പ് ഈ പഠനം നടത്തിയത്. റിപ്പോർട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു.
Content Highlight: Wild Boar Menace In 668 Local Bodies Of Kerala, Kozhikode Worst Hit: Forest Dept Report
































