'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ

'ചിരിച്ചുകൊണ്ട് കുട്ടിയുടെ ചെവിയിൽ പിടിച്ചു, അവനും ചിരിച്ചു, കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല', വിശദീകരണവുമായി കെ ടി ജലീൽ
2026-07-13T16:50:00 | By VIPIN P V
#KT Jaleel #Mannarkkad #Child Ear Pinching #Kerala Politics #Bindu Krishna

മലപ്പുറം: ( www.truevisionnews.com ) പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ. ചടങ്ങിൽ താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, അധ്യാപകന്‍റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പരാതി ഉന്നയിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്. "ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്.

കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല" - കെ.ടി ജലീൽ വ്യക്തമാക്കി. കുട്ടികൾക്ക് പിഴവുകൾ സംഭവിച്ചാൽ അത് തമാശയായോ കാര്യമായോ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നത് മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സാധാരണ അനുമോദന ചടങ്ങുകളിൽ ചെയ്യാറുള്ളതുപോലെ ഏകപക്ഷീയമായി പ്രസംഗിച്ചു പോകുന്ന ശൈലിയല്ല തന്‍റേതെന്നും, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനം പറഞ്ഞുമാണ് സംസാരിക്കാറുള്ളതെന്നും ജലീൽ കൂട്ടിച്ചേർത്തു. മണ്ണാർക്കാട്ടും ഇതേ രീതിയിലാണ് സംസാരിച്ചത്. പുറത്തുവന്ന വീഡിയോ പൂർണ്ണമായി കണ്ടാൽ ആർക്കും കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ അധ്യാപന ജീവിതത്തിൽ ഒരു കുട്ടിയെപ്പോലും വേദനിപ്പിച്ചതായി ഓർക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ, താൻ പഠിപ്പിച്ച ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്‍റായി രേഖപ്പെടുത്താമെന്ന് വെല്ലുവിളിച്ചു. തന്‍റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫുകാരുണ്ടായിരുന്നുവെന്നും അവർക്കും തുറന്ന മനസോടെ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: KT Jaleel Responds to Ear Pinching Controversy, Calls it Teacher's Affection

#KT Jaleel #Mannarkkad #Child Ear Pinching #Kerala Politics #Bindu Krishna

Next TV

Related Stories
അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി  ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Jul 13, 2026 05:41 PM

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവം; കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

മണ്ണാർക്കാട് നഗരസഭയുടെ അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്ത കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ...

Read More >>
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

Jul 13, 2026 05:13 PM

വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളായ ദമ്പതികളുടെ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കും

വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച 15 പേരുടെ മൃതദേഹങ്ങൾ നാളെ രാവിലെ 9ന് തിരുവനന്തപുരത്തെത്തും. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും മരിച്ചവരിൽ...

Read More >>
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jul 13, 2026 05:05 PM

നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി....

Read More >>
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

Jul 13, 2026 05:03 PM

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി; ഒമ്പതാം ക്ലാസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് ഉള്ള്യേരി സ്വദേശിയുടെ ഇടതുകൈ വിരലിന്റെ ചലനശേഷി...

Read More >>
   ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

Jul 13, 2026 04:59 PM

ഇന്ന് രാത്രി ഇരുട്ടിലാകുമത്രെ....! കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

എൽനിനോയും കടുത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം കേരളത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്ന്...

Read More >>
സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

Jul 13, 2026 04:47 PM

സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ 'ലേഡി ഡോൺ' അറസ്റ്റിൽ

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകി. സ്കൂൾ വിദ്യാർത്ഥികളെ കുറിച്ചും...

Read More >>
Top Stories

News Roundup