#Kottarakkara #Vietnam Boat Accident #Phu Quoc #AC Thomas #Lowny #Kerala Couple #Kottarakkara #Vietnam Tour #Boat Capsize #Death of a Malayali
കൊട്ടാരക്കര: ( www.truevisionnews.com ) യാത്രാ പ്രേമിയായിരുന്നു കൊട്ടാരക്കര സ്വദേശിയായ എ.സി.തോമസും ഭാര്യ ലൗനിയും. വിയറ്റ്നാമിലേക്കുള്ള യാത്ര നാടിനെ സങ്കടത്തിലാക്കിയ അന്ത്യയാത്രയായി. കൊട്ടാരക്കരയിലെ ആവിയോട്ട് കുടുംബാംഗമാണ് തോമസ്. പാരമ്പര്യമായി കിട്ടിയ, താലൂക്ക് ആശുപത്രി പരിസരത്തെ വിക്ടറി മെഡിക്കൽസിന്റെ ചുമതലയായിരുന്നു തോമസിന്. മരുന്നു വിതരണ മേഖലയിലും സംരംഭങ്ങളുണ്ടായിരുന്നു. അടുത്തിടെ ഹോട്ടൽ മേഖലയിലേക്കും ഇറങ്ങിയിരുന്നു. 13ഓളം സ്ഥാപനങ്ങളുണ്ട്.
കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി രാജ്യങ്ങളിലേക്ക് ദമ്പതികൾ യാത്രകൾ നടത്തി. ഏഴാം തീയതിയാണ് വിയറ്റ്നാമിലേക്കു പോയത്. 14ന് തിരിച്ചു വരാനിരിക്കുകയായിരുന്നു. മൊബൈൽ കമ്പനി സ്പോൺസർ ചെയ്തതായിരുന്നു വിയറ്റ്നാം യാത്ര.
അവിടെ എത്തിയശേഷം വീട്ടിലേക്കു വിളിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. മരണ വിവരം അറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ വീട്ടിലേക്ക് എത്തി. മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മക്കൾ: എ.ടി.ചെറിയാൻ, ദിവ്യ സൂസൺ തോമസ്.
വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 2 മലയാളികൾ ഉൾപ്പെടെ 15 പേരാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ ആന്ധ്രപ്രദേശിൽനിന്നും പത്തുപേർ തമിഴ്നാട്ടിൽനിന്നും ഉള്ളവരാണ്. ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിയുകയായിരുന്നു.
Content Highlight: Kottarakkara Couple Dies in Vietnam Boat Capsize: Final Trip Turns Tragic
#Kottarakkara #Vietnam Boat Accident #Phu Quoc #AC Thomas #Lowny #Kerala Couple #Kottarakkara #Vietnam Tour #Boat Capsize #Death of a Malayali
































