#S. Janaki #Chief Minister #Condolence #Malayalam Songs #Janaki Amma #Tribute #Kerala CM #Playback Singer
തിരുവനന്തപുരം: ( www.truevisionnews.com )തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകളെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണെന്നും മുഖ്യ.മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം
പാട്ടിൻ്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ളാദഭരിതവും സ്‌നേഹോഷ്മളവുമായ മറ്റൊരു ശബ്‌ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്?. ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കി .
ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.
ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ എന്നത് വിശ്വസിക്കാൻ കഴിയുമോ ? അതാണ് എസ് ജാനകി. സംഗീത സംവിധായകർ മനസിൽ കാണുന്നതിന് അപ്പുറമാണ് എസ് ജാനകി തിരികെ കൊടുത്തത്. അങ്ങനെയാണ് ആ ശബ്‌ദം മലയാളിയുടെ ഹൃദയത്തെ കീഴടക്കിയത്. ഒരു ഗായിക എന്നതിന് അപ്പുറം എസ് ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്‌ദം നൽകിയ സ്നേഹ വാത്‌സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങൾ. എസ് ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല.
തലമുറകളുടെ ഹൃദയം കവർന്ന ശബ്‌ദം. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് നൽകിയ സംഭാവനകൾ.
ജാനകിയമ്മയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക. മലരേ തേൻ മലരേ തുടങ്ങി തുമ്പീവാ തുമ്പക്കുടത്തിൻ, ആടിവാകാറ്റേ, നിറങ്ങൾ തൻ നൃത്തം തുടങ്ങി മിഴിയോരം നനഞ്ഞൊഴുകും, മോഹം കൊണ്ടു ഞാൻ, നാഥാ നീവരും ... അങ്ങനെ എത്രയെത്ര മധുര ഗാനങ്ങൾ!
സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്‌ദവും വികാരവും വിചാരവും നിർണയിച്ച മഹാ സ്വരത്തിന് നന്ദി, പ്രണാമം.
Content Highlight: CM Condoles S Janaki Death: No Day Without Her One Line for Malayalis
#S. Janaki #Chief Minister #Condolence #Malayalam Songs #Janaki Amma #Tribute #Kerala CM #Playback Singer


























