---
title: "റീൽസിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്; ഭയപ്പെടുത്തുന്ന തമാശയുമായി 'മഹാരാജ ഹോസ്റ്റൽ' റിലീസിനെത്തുന്നു "
english_title: "Maharaja Hostel, Akhil N.R.D.'s new movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371816/maharaja-hostel-akhil-nrds-new-movie-new"
published_at: "2026-07-11T12:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ee767d5d8_maharajas.jpg"
keywords: ["Latest News", "Maharaja Hostel", "Akhil NRD", "AkhilShah", "Maharaja Hostel Movie"]
---

# റീൽസിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്; ഭയപ്പെടുത്തുന്ന തമാശയുമായി 'മഹാരാജ ഹോസ്റ്റൽ' റിലീസിനെത്തുന്നു 

> **Lead Summary:** **[**സോഷ്യൽ മീഡിയ ലോകത്തെ തരംഗങ്ങളായ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.

## Article Content

**[**സോഷ്യൽ മീഡിയ ലോകത്തെ തരംഗങ്ങളായ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.

റീൽസുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങൾ ഒത്തുചേരുമ്പോൾ തിയേറ്ററുകളിൽ ചിരിയുടെയും ഭയത്തിന്റെയും വലിയൊരു വിരുന്ന് തന്നെയായിരിക്കും ലഭിക്കുകയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ 'മാഗ്‌നറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ...', 'ചൂതാട്ടമോ...' എന്നീ ഗാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

നഗരത്തിലെ ഒരു പ്രേതാലയം പോലെയുള്ള ഹോസ്റ്റലിന്റെയും അവിടുത്തെ വാർഡനായ 'എം.ജി.ആറി'ന്റെയും, അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടെയും സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

ചിത്രം ആവോളം ചിരിപ്പിക്കുകയും ഒപ്പം പേടിപ്പിക്കുകയും ചെയ്യുമെന്ന സൂചനയാണ് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ നൽകിയത്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ചാരു വാക്കൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചുമതലയും അഷ്കർ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

അശ്വിൻ റാം സംഗീതവും, നിതീഷ് മിശ്ര എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർമാർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ. അഡീഷണൽ സ്ക്രീൻപ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ എന്നിവരും,

ഗാനരചന: ജിഷ്ണു എം. നായർ, ഹരിത ഹരിബാബു എന്നിവരുമാണ്. സരിത സുഗീത് കോസ്റ്റ്യൂമും ശശി പൊതുവാൾ പ്രൊജക്ട് ഡിസൈനിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് അഷ്റഫ് ഗുരുക്കളാണ്.

ഷൈജു എം. സൗണ്ട് ഡിസൈനും ഫൈനൽ മിക്സിംഗും കൈകാര്യം ചെയ്യുമ്പോൾ ഡുഡു ദേവസി ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും കാഞ്ചൻ സ്റ്റിൽസ് ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിരിക്കുന്നു.

അജിൻ മേനക്കാത്ത്, സൂരജ് സൂരൻ എന്നിവർ ടൈറ്റിൽ പബ്ലിസിറ്റി ഡിസൈനും ആതിര ദിൽജിത്ത് പി.ആർ.ഒ ചുമതലയും നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371816/maharaja-hostel-akhil-nrds-new-movie-new)