കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി
2026-07-11T22:19:00 | By VIPIN P V
#KSRTC #Priyadarshini Bus #Free travel #Conductor #Youth Congress #Kattakada #Women's free travel #KSRTC News #Kerala politics #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രിക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ എസ് ആർ ടി സി കണ്ടക്ടർ അധിക്ഷേപം നടത്തിയെന്ന് യൂത്ത് കോൺഗ്രസ് പരാതി. കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെയാണ് പരാതി.

മുഖ്യമന്ത്രിക്കെതിരെയും, ആഭ്യന്തര മന്ത്രിക്കെതിരെയും വാട്സാപ്പിൽ അസഭ്യം പറയുകയും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി. പൂവച്ചൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജു വർഗീസ് ആണ് കാട്ടാക്കട ഡി വൈ എസ് പിക്ക് പരാതി നൽകിയത്.

അതേസമയം കെ എസ് ആർ ടി സി ഓർഡിനറി ബസിൽ സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസമാകാറാകുമ്പോൾ പദ്ധതി വനിതാ യാത്രക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. ആദ്യ ആഴ്ചകളിൽ ഓര്‍ഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായി.

ചിലര്‍ക്ക് മാസം മുവായിരം രൂപ വരെ മിച്ചം പിടിക്കാനാകുമ്പോൾ കണക്കാക്കിയതിനെക്കാള്‍ കെ എസ് ആർ ടി സിക്ക് മാസം 30 കോടിയെങ്കിലും കൂടുതൽ സര്‍ക്കാര്‍ നൽകേണ്ടി വരും. സൂചികുത്താൻ ഇടമില്ലാതെ ബസ് നിറഞ്ഞുകവിഞ്ഞാണ് സ്ത്രീയാത്രക്കാരുടെ തിരക്ക്. ഡോറില്‍ ചാരി നിന്നുവരെ സ്ത്രീകള്‍ യാത്ര ചെയ്യുന്നുണ്ട്.

Content Highlight: KSRTC Conductor Faces Complaint For Insulting Women in Priyadarshini Free Bus Scheme

#KSRTC #Priyadarshini Bus #Free travel #Conductor #Youth Congress #Kattakada #Women's free travel #KSRTC News #Kerala politics #Thiruvananthapuram

Next TV

Related Stories
അവസാനയാത്രയായി വിയറ്റ്‌നാം; നാടിനെ ഞെട്ടിച്ച് തോമസിന്റെയും ഭാര്യയുടെയും മരണം

Jul 11, 2026 11:02 PM

അവസാനയാത്രയായി വിയറ്റ്‌നാം; നാടിനെ ഞെട്ടിച്ച് തോമസിന്റെയും ഭാര്യയുടെയും മരണം

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് കൊട്ടാരക്കര സ്വദേശികളായ എ.സി.തോമസും ഭാര്യ ലൗനിയും മരിച്ചു. യാത്രാ പ്രേമികളായ ദമ്പതികളുടെ...

Read More >>
പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

Jul 11, 2026 10:50 PM

പ്രിയം ഓട്ടോറിക്ഷയോട് ...! മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുമായി കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് സമീപം ഓട്ടോറിക്ഷ മോഷ്ടിച്ച പെരുമണ്ണ സ്വദേശി വിവേക് അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്...

Read More >>
ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Jul 11, 2026 10:41 PM

ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർമാർ മർദ്ദിച്ചു. 5 വിദ്യാർത്ഥികൾക്ക് പരിക്ക്. ഷർട്ടിന്റെ ബട്ടൺ വിഷയത്തിൽ തർക്കം....

Read More >>
ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Jul 11, 2026 10:38 PM

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട സൈബർ സെൽ സിപിഒ അനൂപ് ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്...

Read More >>
'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

Jul 11, 2026 10:22 PM

'ശബ്ദം കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ ​ഗായിക'; എസ് ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷനേതാവ്

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്. "മലയാളി മനസ് കീഴടക്കിയ മഹാഗായിക. നീലജലാശയത്തിൽ, നാഥാ നീ വരും പോലുള്ള ഗാനങ്ങളിലൂടെ...

Read More >>
'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Jul 11, 2026 10:09 PM

'എസ്. ജാനകിയുടെ ഒരു വരി ഓർക്കാത്ത ദിവസം മലയാളിക്കില്ല, തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം'; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. "തലമുറകളുടെ ഹൃദയം കവർന്ന ശബ്ദം. പാട്ടിന്റെ അമ്മക്ക് പ്രണാമം. മലയാളിയുടെ സങ്കടത്തിലും...

Read More >>
Top Stories

News Roundup