#Kozhikode #Ragging #Pavandur School #Plus One #Student Attack #Kerala School #Kakkur Police #Ragging Case #Kozhikode News
കോഴിക്കോട്: ( www.truevisionnews.com ) സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയെന്നും ക്രൂരമായി മർദ്ദിച്ചെന്നും രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്.
അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടുന്നത് സംബന്ധിച്ച് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.
ആദ്യം സ്‌കൂളില്‍ പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍, സ്‌കൂളിലെ റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
Content Highlight: Kozhikode School Ragging: Plus One Students Attacked by Seniors, Parents Complain
#Kozhikode #Ragging #Pavandur School #Plus One #Student Attack #Kerala School #Kakkur Police #Ragging Case #Kozhikode News































