#Kollam #Puthur #KSEB #Althaf #Electric shock #Electrical accident #KSEB Employee Death #Kollam News #Electric Shock #Kerala Electricity Board
കൊല്ലം: പുത്തൂരിൽ വൈദ്യുതി ലൈൻ ശരിയാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം. ചവറ സ്വദേശി അൽത്താഫ് (48) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ആറ്റുവാശ്ശേരിയിലെ ഒരു വീട്ടിൽ വൈദ്യുതി നിലച്ചെന്ന പരാതിയെ തുടർന്നാണ് അൽത്താഫ് സ്ഥലത്തെത്തിയത്.
പരിശോധനയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്കുള്ള ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടെത്തി. അത് ശരിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അൽത്താഫ് ഷോക്കേറ്റു വീണ ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ഫയർഫോഴ്സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് അദ്ദേഹത്തെ താഴെയിറക്കി ഉടൻ സിപിആർ നൽകി.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അൽത്താഫിന്റെ മരണത്തിൽ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Content Highlight: KSEB Worker Altaf Dies in Electric Shock Accident at Kollam Puthoor
#Kollam #Puthur #KSEB #Althaf #Electric shock #Electrical accident #KSEB Employee Death #Kollam News #Electric Shock #Kerala Electricity Board
































