ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
2026-07-11T16:59:00 | By Fidha Parvin
#Parassala News #Law College Student #Sexual Harassment #Kerala Crime #Kaliyikkavila Police #Trivandrum Crime #Student Safety #Arrest #Latest news

തിരുവനന്തപുരം: (truevisionnews.com) പാറശ്ശാലയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാരക്കോണം ലോ കോളേജ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടംഗസംഘമാണ് വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്.

ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളജിലെ അവസാന വര്‍ഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാരുണ്യ ഹോട്ടലില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥിനികള്‍. ഭക്ഷണം കഴിച്ചശേഷം ബഥേല്‍ ഹോസ്റ്റലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചെറുവാരക്കോണം ആര്‍പിഎസ് ട്രേഡേഴ്‌സിന് സമീപം വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാര്‍ഥിനികളില്‍ ഒരാളെ കടന്നു പിടിച്ച ശേഷം അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു.

വിദ്യാര്‍ഥിനി ആദ്യം പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ കളിയിക്കാവിള പൊലീസിനെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അതിവേഗത്തില്‍ പൊലീസ് പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തന്‍കോട് സ്വദേശി ഭാരതി ബാബുവിനെയും വിദ്യാര്‍ഥനയ്ക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച 17 കാരനെയും ആണ് കളിയിക്കാവിള പൊലീസ് പിടികൂടിയത്. പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയില്‍ ഹാജരാക്കും.

Content Highlight: Attempt to grope female student on her way to the hostel; two people, including a 17-year-old, taken into custody

#Parassala News #Law College Student #Sexual Harassment #Kerala Crime #Kaliyikkavila Police #Trivandrum Crime #Student Safety #Arrest #Latest news

Next TV

Related Stories
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 06:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു. ശിശുരോഗ ഡോക്ടറെയും പ്ലാസ്റ്റിക് സർജനെയും കൂടി പ്രതി...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

Jul 11, 2026 04:48 PM

കോഴിക്കോട് പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി; തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ അസ്ഥികൂടം കണ്ടെത്തി. കാണാതായ വയോധികന്റേതാണെന്ന് സംശയം. തലയോട്ടിയും എല്ലുകളും വേറിട്ട നിലയിൽ. ഏകദേശം ഒരു മാസം...

Read More >>
 മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ  അഴുകി, അസ്ഥികൾ പുറത്തേക്ക്..:  നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

Jul 11, 2026 04:04 PM

മൃതദേഹം കടലിൽ ഒഴുകിയെത്തിയതാണോ? കാലിലെ മാംസഭാഗങ്ങൾ അഴുകി, അസ്ഥികൾ പുറത്തേക്ക്..: നെല്ലിക്കുന്ന് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞ സംഭവം; അന്വേഷണം ഊർജിതം

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്റെ തലവേർപ്പെട്ട മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

Read More >>
സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2026 03:45 PM

സ്കൂട്ടറും ഫോണും ഉപേക്ഷിച്ച നിലയിൽ; പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പെരുമ്പിലാവിൽ 33 കാരി ആതിരയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 7.30 മുതൽ കാണാതായിരുന്നു. ഫോണും സ്കൂട്ടറും കുളക്കരയിൽ ഉപേക്ഷിച്ച...

Read More >>
ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

Jul 11, 2026 03:35 PM

ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കേരള തീരത്ത്...

Read More >>
Top Stories

News Roundup

GCC News