#K.A. Thulasi #Youth Congress #DYFI #Palakkad #Driver controversy #Kerala Minister #Staff appointment
പാലക്കാട്: ( www.truevisionnews.com ) ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചെന്ന യൂത്ത് കോൺഗ്രസ് ആരോപണം തള്ളി മന്ത്രി കെ.എ തുളസി. ഡിവൈഎഫ്ഐയുടെ മെംബർഷിപ് അദ്ദേഹത്തിനുണ്ടെന്ന തെളിവ് നിങ്ങൾ കൊണ്ടുതരികയാണെങ്കിൽ അടുത്ത നിമിഷം ഈ സ്റ്റാഫ് എന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിലുണ്ടാകില്ല. ഒരുപാട് വർഷക്കാലം പാലക്കാടിന്റെ പ്രിയങ്കരനായ എംപിയുടെ ഡ്രൈവറാണ് ഈ വ്യക്തി. കൂടാതെ മുൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിന്റെ ഡ്രൈവർ കൂടിയായ ഇയാൾ എങ്ങനെയാണ് ഇപ്പോൾ ഡിവൈഎഫ്ഐക്കാരൻ ആയതെന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഓഫീസ് ഉദ്ഘാടന ദിവസം ഇങ്ങനെ ഒരു വാർത്ത വന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നും തന്റെ ഡ്രൈവറുടെ കുടുംബം കോൺഗ്രസ് കുടുംബമാണെന്നും, ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് തെളിയിച്ചാൽ സ്റ്റാഫിൽ നിന്ന് പിരിച്ചു വിടാമെന്നും മന്ത്രി വെല്ലുവിളിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകനെ മന്ത്രിയുടെ ഡ്രൈവർ ആക്കിയെന്നായിരുന്നു യൂത്ത് കോൺഗ്രസ് ആരോപണം. തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും പരിഗണിച്ചില്ല. ഇപ്പോൾ ഡിവൈഎഫ്ഐക്കാരൻ വന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറയുകയാണ്. ജില്ലയിലെ ഒരാളെ പോലും മന്ത്രിയുടെ സ്റ്റാഫിലേക്ക് പരിഗണിച്ചില്ല.
ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Content Highlight: Minister KA Thulasi Challenges Youth Congress Over Driver DYFI Allegation
#K.A. Thulasi #Youth Congress #DYFI #Palakkad #Driver controversy #Kerala Minister #Staff appointment



























