കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി

കൊലക്കുറ്റം തെളിയിക്കാൻ സാധിച്ചില്ല....! കോഴിക്കോട് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്, അമ്മയെ വെറുതെവിട്ട് കോടതി
2026-07-11T20:10:00 | By VIPIN P V
#Kozhikode #Kakkur #Infant Murder #Death in Well #Dhanalakshmi #Kozhikode Court #Infant Murder #Acquittal #Kerala Crime #Kakkur Police

കോഴിക്കോട്: ( www.truevisionnews.com ) ഒന്നര വയസുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ അമ്മയെ കോടതി കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. ചേളന്നൂർ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ നടന്ന സംഭവത്തിൽ പ്രതിയായിരുന്ന ധനലക്ഷ്മിയെയാണ് കോഴിക്കോട് നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി. പ്രദീപ് വെറുതെ വിട്ടത്. കാക്കൂർ പൊലീസാണ് കേസന്വേഷിച്ചത്.

കാവുകുളങ്ങര സ്വദേശിയായ ധനലക്ഷ്മിക്ക് തന്റെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് ഒന്നര വയസുള്ള മകൻ തടസമാണെന്ന് കരുതി, കുട്ടിയെ ഒഴിവാക്കാനായി 2019 നവംബർ രണ്ടിന് കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. കൊലക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

എന്നാൽ, വിചാരണ വേളയിൽ താൻ കുറ്റക്കാരിയല്ലെന്ന് പ്രതി കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളും തെളിവുകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടെത്തുകയും, ധനലക്ഷ്മിയെ കുറ്റവിമുക്തയാക്കുകയുമായിരുന്നു. കേസിൻ്റെ അന്വേഷണ ഘട്ടത്തിൽ 82 ദിവസം ധനലക്ഷ്മി റിമാൻഡിലായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. കുമാരൻകുട്ടിയും അഡ്വ. സഫൽ കലാരംകെട്ടിലും ഹാജരായി.

Content Highlight: Kozhikode Infant Murder Case: Court Acquits Mother Due to Lack of Evidence

#Kozhikode #Kakkur #Infant Murder #Death in Well #Dhanalakshmi #Kozhikode Court #Infant Murder #Acquittal #Kerala Crime #Kakkur Police

Next TV

Related Stories
ഇനിയില്ല ആ സ്വരമാധുരി: മലയാളിയുടെ കാതുകളിൽ തേൻ പകർന്ന ജാനകിയമ്മ ഓർമയായി

Jul 11, 2026 09:31 PM

ഇനിയില്ല ആ സ്വരമാധുരി: മലയാളിയുടെ കാതുകളിൽ തേൻ പകർന്ന ജാനകിയമ്മ ഓർമയായി

മലയാളിക്ക് ആയിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച എസ്. ജാനകി അന്തരിച്ചു. ‘തുമ്പി വാ’ മുതൽ ‘മഞ്ഞണി കൊമ്പിൽ’ വരെ. 40 വർഷത്തിലേറെ കേരളത്തിന്റെ കാതുകളിൽ തേൻ...

Read More >>
ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു

Jul 11, 2026 09:22 PM

ഒരേ ദിവസം ഇരട്ട ദുഃഖം...! സഹോദരന്റെ മരണവിവരമറിഞ്ഞ് എത്തിയ സഹോദരിയും കോഴിക്കോട് മരിച്ചു

കോഴിക്കോട് ഫ്രാൻസിസ് റോഡിൽ സഹോദരൻ നാസർ മരിച്ച വിവരമറിഞ്ഞ് എത്തിയ സഹോദരി നസീമയും കുഴഞ്ഞുവീണ് മരിച്ചു. ഒരേ ദിവസം ഒരു കുടുംബത്തിൽ രണ്ട് മരണങ്ങൾ....

Read More >>
ലൈൻ റിപ്പയർ ചെയ്യുന്നതിനിടെ അപകടം; പുത്തൂരിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം

Jul 11, 2026 08:14 PM

ലൈൻ റിപ്പയർ ചെയ്യുന്നതിനിടെ അപകടം; പുത്തൂരിൽ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം

കൊല്ലം പുത്തൂരിൽ വൈദ്യുതി ലൈൻ ശരിയാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ അൽത്താഫ് ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശിയായ 48 കാരനാണ് മരിച്ചത്. ഫയർഫോഴ്സ്...

Read More >>
'എന്റെ ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺ​ഗ്രസ് ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ.എ തുളസി

Jul 11, 2026 07:50 PM

'എന്റെ ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺ​ഗ്രസ് ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ.എ തുളസി

ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന യൂത്ത് കോൺഗ്രസ് ആരോപണം തള്ളി മന്ത്രി കെ.എ തുളസി. തെളിവ് ഹാജരാക്കിയാൽ ഉടൻ പിരിച്ചുവിടുമെന്ന് പ്രഖ്യാപനം. ഡ്രൈവർ മുൻപ്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 06:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ചു. ശിശുരോഗ ഡോക്ടറെയും പ്ലാസ്റ്റിക് സർജനെയും കൂടി പ്രതി...

Read More >>
ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

Jul 11, 2026 04:59 PM

ഹോസ്റ്റലിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം പാറശ്ശാലയിൽ ചെറുവാരക്കോണം ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ പട്ടാപ്പകൽ ലൈംഗികാതിക്രമം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം...

Read More >>
Top Stories

News Roundup