#Latest News #Arecanut Theft Case #Custodial Torture #Complaint #Badiadka Police
കാസര്‍ഗോഡ് : ( www.truevisionnews.com ) കാസര്‍ഗോഡ് ബദിയടുക്കയില്‍ മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ഏത്തടുക്ക സ്വദേശി അജിത് കുമാറാണ് പരാതിക്കാരന്‍. അടക്കമോഷണ കേസിലെ പ്രതിയാണെന്ന് ആരോപിച്ച് സ്റ്റേഷനില്‍ വസ്ത്രം അഴിപ്പിച്ച് മര്‍ദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. യഥാര്‍ഥപ്രതികളായ മൂന്നുപേര്‍ പിന്നീട് പിടിയിലായി.
ജൂലൈ രണ്ടിനാണ് ബദിയടുക്കയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്നും അടയ്ക്ക മോഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ അജിത് കുമാറിനോട് സാമ്യമുള്ളയാളെ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. മഫ്തിയിലെത്തിയ പൊലീസ് സംഘം വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോഴും പൊലീസ് സ്റ്റേഷനില്‍ വച്ചും മര്‍ദ്ദിച്ചെന്നാണ് അജിത്കുമാറിന്‍റെ പരാതി. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
അടയ്ക്ക മോഷ്ണം സമ്മതിക്കാന്‍ പറഞ്ഞ് പൊലീസ് മര്‍ദ്ദിച്ചു. എത്ര ഉപദ്രവിച്ചാലും ഇതാണ് നിലപാടെന്ന് പറഞ്ഞതോടെ വീണ്ടും അടിച്ചു എന്നാണ് അജിത്കുമാര്‍ പറയുന്നത്. എന്നാല്‍ പരാതി ബദിയടുക്ക പൊലീസ് നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷനിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Content Highlight: custodial torture by badiadka police arecanut theft case
#Latest News #Arecanut Theft Case #Custodial Torture #Complaint #Badiadka Police
































