---
title: "'സാമ്പത്തിക പ്രതിസന്ധി കാരണം തെറാപ്പി മുടങ്ങി, എങ്കിലും ഈ സീസണിൽ സ്റ്റേജിൽ തിരിച്ചെത്തും'; ഉല്ലാസ് പന്തളം"
english_title: "Sharing his current health status after"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371618/Sharing-his-current-health-status-after"
published_at: "2026-07-10T12:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50a02347ecf_bn.jpg"
keywords: ["Latest news", "health status", "Stroke", "Ulas panthalam"]
---

# 'സാമ്പത്തിക പ്രതിസന്ധി കാരണം തെറാപ്പി മുടങ്ങി, എങ്കിലും ഈ സീസണിൽ സ്റ്റേജിൽ തിരിച്ചെത്തും'; ഉല്ലാസ് പന്തളം

> **Lead Summary:** **[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഉല്ലാസ് പന്തളം സ്ട്രോക്കിന് (പക്ഷാഘാതം) ശേഷമുള്ള തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി പങ്കുവെക്കുന്നു. ആദ്യത്തെ അവസ്ഥയെ അപേക്ഷിച്ച് ഇപ്പോൾ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഫിസിയോതെറാപ്പി മുടങ്ങിപ്പോകുകയാണെന്നും താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

## Article Content

**[** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഉല്ലാസ് പന്തളം സ്ട്രോക്കിന് (പക്ഷാഘാതം) ശേഷമുള്ള തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി പങ്കുവെക്കുന്നു. ആദ്യത്തെ അവസ്ഥയെ അപേക്ഷിച്ച് ഇപ്പോൾ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ടെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഫിസിയോതെറാപ്പി മുടങ്ങിപ്പോകുകയാണെന്നും താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.

പൂർണ്ണമായി പഴയ രീതിയിലേക്ക് മാറാൻ ഇനിയും ഒന്നര വർഷത്തോളം തെറാപ്പി തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കൈകൾ ഉയർത്താൻ ഇപ്പോഴും ചെറിയ ബുദ്ധിമുട്ടുണ്ട്.

കാലിന് വലിയ കുഴപ്പമില്ലെങ്കിലും നടുവിനും കാൽമുട്ടിനും കടുത്ത വേദനയുണ്ടെന്നും താരം വ്യക്തമാക്കി. എങ്കിലും ഈ സീസണിൽ തന്നെ സ്റ്റേജിൽ പ്രോഗ്രാം ചെയ്യാൻ കയറാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഉല്ലാസ്.

ആശുപത്രിയിലായിരുന്ന സമയത്തെ ചികിത്സകളെല്ലാം നന്നായി നടന്നുവെങ്കിലും നിലവിലുള്ള ബാങ്ക് ലോണുകളാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഒരു സ്ഥിരവരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് താരം.

അസുഖം വന്നതിന് ശേഷം 'മുന്തിരിപ്പന്തൽ' എന്ന പേരിൽ ഒരു ഹോട്ടൽ തുടങ്ങിയെങ്കിലും അത് അല്പം ഉൾപ്രദേശത്തായതിനാൽ ആളുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്നും ഉല്ലാസ് പന്തളം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371618/Sharing-his-current-health-status-after)