കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു
2026-07-10T17:27:00 | By VIPIN P V
#Latest News #Excise Officer #Death #Venjaramoodu

വെഞ്ഞാറമൂട്: ( www.truevisionnews.com ) കുളിമുറിയില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവനന്തപുരം എക്‌സൈസ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥനായ കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസില്‍ പരേതനായ ഇബ്രാഹി കുഞ്ഞിന്റെയും (റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍) നഫീസാ ബീവിയുടെയും മകന്‍ ജാബിറാണ് (44) മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ന് കോലിയക്കോടുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. കുളിമുറിയില്‍ കാല്‍ വഴുതി വീണ് തലക്ക് ക്ഷതമേൽക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.

എക്‌സൈസിന് വേണ്ടി കമീഷണറും അസി. കമീഷണറും അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ: ഫാത്തിമ തസ്‌നി. മകന്‍: മുഹമ്മദ് ഫസ്ഹാന്‍. സഹോദരങ്ങള്‍. ഷാജഹാന്‍ മൈവള്ളി, ഷാജുദ്ദീന്‍, സുലൈമാന്‍, ഷെമീല.

Content Highlight: An Excise officer who was injured after slipping and falling in the bathroom has died.

#Latest News #Excise Officer #Death #Venjaramoodu

Next TV

Related Stories
ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jul 10, 2026 06:20 PM

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

ജുമാ നിസ്കാരത്തിനെത്തിയ മുൻ പ്രവാസി പള്ളിയിൽ കുഴഞ്ഞുവീണ്...

Read More >>
നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Jul 10, 2026 06:13 PM

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നെയ്യാറ്റിൻകര ആശുപത്രി,ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി, ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
Top Stories

News Roundup

GCC News