---
title: "ജയറാമിന്റെ മകന് വേണ്ടി 10 കോടി മുടക്കി; തകർന്നപ്പോൾ തിരിഞ്ഞുനോക്കിയില്ല: നിർമാതാവ് ഹസീബിന്റെ ദുരിതകഥയുമായി ആലപ്പി അഷ്റഫ്"
english_title: "Alleppey Ashraf shares the tale of producer Haseeb's plight."
publisher: "moviemax.in"
canonical_url: "https://moviemax.in/news/371648/alleppey-ashraf-shares-the-tale-of-producer-haseebs-plight"
published_at: "2026-07-10T14:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50b3e1ca3f7_uyhtgfrd.jpg"
keywords: ["Latest News", "Movie News", "Producer Haseeb", "Jayaram", "Alleppey Ashraf"]
---

# ജയറാമിന്റെ മകന് വേണ്ടി 10 കോടി മുടക്കി; തകർന്നപ്പോൾ തിരിഞ്ഞുനോക്കിയില്ല: നിർമാതാവ് ഹസീബിന്റെ ദുരിതകഥയുമായി ആലപ്പി അഷ്റഫ്

> **Lead Summary:** **[**നടൻ ജയറാമിന്റെ ഭാഗത്തുനിന്നുണ്ടായ വാഗ്ദാന ലംഘനം മൂലം നിർമാതാവായ ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

## Article Content

**[**നടൻ ജയറാമിന്റെ ഭാഗത്തുനിന്നുണ്ടായ വാഗ്ദാന ലംഘനം മൂലം നിർമാതാവായ ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ജയറാമിന്റെ മകനായ കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' എന്ന ചിത്രം നിർമിച്ചതിലൂടെയുണ്ടായ ബാധ്യതകളാണ് ഹസീബിനെ വലിയ തകർച്ചയിലേക്ക് എത്തിച്ചതെന്ന് അഷ്റഫ് പറയുന്നു. ജയറാമിന്റെ വാക്കുകളിൽ വിശ്വസിച്ച് വലിയൊരു തുക മുടക്കി ചിത്രം നിർമിച്ച ഹസീബിന്, കടബാധ്യതകൾ വന്നപ്പോൾ വാക്കുനൽകിയ പ്രകാരം ജയറാമിൽനിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഈ സാമ്പത്തിക തകർച്ചയും മാനസികാഘാതവും ഹസീബിനെ പക്ഷാഘാതം പിടിപെടുന്നതിലേക്ക് നയിച്ചുവെന്നും, മാസങ്ങളോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയേണ്ടി വന്നുവെന്നും അഷ്റഫ് വെളിപ്പെടുത്തി.

ഈ പ്രതിസന്ധി ഘട്ടത്തിൽ നടൻ മമ്മൂട്ടി ഇടപെട്ട് ചികിത്സയ്ക്കായി അടിയന്തര സഹായങ്ങൾ ഉറപ്പാക്കിയിരുന്നു. തുടർന്ന് ആശുപത്രി ബില്ലുകൾ അടച്ചുതീർത്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്. എന്നാൽ, തന്റെ മകന് വേണ്ടി സിനിമ ചെയ്യാൻ പ്രേരിപ്പിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്ത ജയറാം, ഹസീബ് തകർന്നുപോയപ്പോൾ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്നാണ് ആരോപണം.

നടി ഉഷാ ഹസീനയുടെ സഹോദരനാണ് ഹസീബ്. ഉഷാ ഹസീനയെ സംബന്ധിച്ചും അവരുടെ നിലപാടുകളെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. മലയാള സിനിമയിൽ ഒരു പ്രമുഖ സംവിധായകനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച ആദ്യത്തെ നടി ഉഷയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലക്ഷ്മിപ്രിയയുമായി ഉഷയ്ക്കുണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും, വ്യക്തിപരമായ അധിക്ഷേപങ്ങളെയും അഷ്റഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

തകർന്നുപോയ തന്റെ സഹോദരനുവേണ്ടി ഉഷ നടത്തിയ വെളിപ്പെടുത്തലുകൾ സത്യസന്ധമാണെന്നും, സിനിമയ്ക്കകത്തും പുറത്തും ഇത്തരം ചതികൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഉഷയുടെ നിലപാടുകളെ താൻ അഭിനന്ദിക്കുന്നുവെന്നും അഷ്റഫ് കൂട്ടിച്ചേർത്തു. സിനിമയിലെ താരമൂല്യങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നിലെ ചതിക്കുഴികളെക്കുറിച്ചും ഒരു നിർമാതാവിന്റെ തകർച്ചയെക്കുറിച്ചും ഗൗരവകരമായ ചർച്ചയ്ക്കാണ് ഈ വെളിപ്പെടുത്തൽ വഴിതുറന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/371648/alleppey-ashraf-shares-the-tale-of-producer-haseebs-plight)