റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം
2026-07-10T14:56:00 | By VIPIN P V
#Latest News #Road Accident #Women Death #Thiruvalla #Private Bus

തിരുവല്ല: ( www.truevisionnews.com ) റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം. റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

മല്ലപ്പള്ളി വള്ളിക്കാട്ടിൽ വീട്ടിൽ മറിയക്കുട്ടി ആണ് മരിച്ചത്. മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി.എക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുകയായിരുന്ന മറിയാമ്മയെ കോട്ടയം - പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ മറിയാമ്മയുടെ തലയിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി. . മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം തിരുവല്ലത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ തട്ടിയാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതെന്ന് പൊലീസ്. കാര്‍ ഓടിച്ചിരുന്ന മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന അപകടത്തില്‍ ഐടി ജീവനക്കാരായ എറണാകുളം തൊടുപുഴ സ്വദേശികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

തിരുവല്ലത്ത് നിന്നും കോവളത്തേക്ക് പോകുകയായിരുന്ന ഐടി ജീവനക്കാരായ എറണാകുളം സ്വദേശി നവീന്‍, തൊടുപുഴ സ്വദേശിനി മൃദുല എന്നിവരാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. പാച്ചല്ലുര്‍ ടോള്‍ പ്ലാസക്ക് സമീപമായിരുന്നു ബൈക്ക് പോസ്റ്റില്‍ ഇടിച്ച് ഇരുവര്‍ക്കും ജീവന്‍ നഷ്ടമായത്. ആദ്യഘട്ടത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ നിന്നും കാറിന്റെ പെയിന്റ് കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാറനല്ലൂര്‍ സ്വദേശി വിഷ്ണുവിന്റെ കാര്‍ ബൈക്കില്‍ തട്ടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

വേഗതയില്‍ ആയിരുന്നതുകൊണ്ടുതന്നെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മൃദുല മരിച്ചു, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു നവീന്‍ മരിച്ചത്. നവീന്‍ യു എസ് ടി ഗ്ലോബലിലും, മൃദുല കിന്‍ഫ്രയിലേയും ഐടി ജീവനക്കാരാണ്.

Content Highlight: 65 year old woman dies tragically after being hit by a private bus while crossing the road

#Latest News #Road Accident #Women Death #Thiruvalla #Private Bus

Next TV

Related Stories
പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

Jul 10, 2026 03:56 PM

പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

പോലീസ്-എം.വി.ഡി തർക്കം, മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു...

Read More >>
'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

Jul 10, 2026 03:53 PM

'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി, ജൂനിയർ ഡോക്ടർ , പെരുമ്പാവൂർ എംഎൽഎ, മനോജ്...

Read More >>
വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും

Jul 10, 2026 03:30 PM

വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ ഉറപ്പാക്കും

`വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ കേരളത്തിലും വരുന്നു. സൈബർ തട്ടിപ്പ് കൂടുമെന്ന ആശങ്കയിൽ ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. മെറ്റ നൽകിയ മറുപടിയും...

Read More >>
 പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു

Jul 10, 2026 03:22 PM

പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച് 10 പവൻ സ്വർണം കവർന്നു

മലപ്പുറം മഞ്ചേരിയിൽ മോഷണം| മലപ്പുറത്ത് വീട്ടിൽ നിന്നും സ്വർണം കവർന്നു| വൈദ്യുതി ബന്ധം വിഛേദിച്ചു| അര്‍ജന്റീന - ഈജിപ്ത്...

Read More >>
Top Stories

News Roundup

GCC News