തൊഴില്‍ ആവശ്യം ഉന്നയിച്ച് ഫോൺ കോൾ...! പിന്നാലെ വധഭീഷണിയും അസഭ്യവര്‍ഷവും; പരാതി നൽകി ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാർ

 തൊഴില്‍ ആവശ്യം ഉന്നയിച്ച് ഫോൺ കോൾ...! പിന്നാലെ വധഭീഷണിയും അസഭ്യവര്‍ഷവും; പരാതി നൽകി ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാർ
2026-07-10T15:56:00 | By VIPIN P V
#Latest News #Chathannoor MLA #B B Gopakumar #Death Threat #Complaint

കൊല്ലം: ( www.truevisionnews.com ) ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഫോണിലൂടെ അജ്ഞാതന്‍ വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംഭവത്തില്‍ ഗോപകുമാര്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി കമ്മീഷണര്‍ ചാത്തന്നൂര്‍ പൊലീസിന് കൈമാറി. ചാത്തന്നൂർ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൊഴില്‍ ആവശ്യം ഉന്നയിച്ചായിരുന്നു അജ്ഞാതന്‍ എംഎല്‍എയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാല്‍ ജോലി നല്‍കാനുള്ള മാര്‍ഗ്ഗമില്ലെന്ന് ഗോപകുമാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വ്യക്തി ഫോണ്‍ കട്ട് ചെയ്തു. തൊട്ടുപിന്നാലെ ഇയാള്‍ വീണ്ടും വിളിക്കുകയും കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്റെ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നമ്പര്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഗോപകുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ അസഭ്യവര്‍ഷം നടത്തിയതും വധഭീഷണി മഴക്കിയതും.

എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോള്‍ വന്നത്. എന്നാല്‍ ഇയാള്‍ തന്നെയാണോ വിളിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlight: Death threat against Chathannoor MLA B.B Gopakumar

#Latest News #Chathannoor MLA #B B Gopakumar #Death Threat #Complaint

Next TV

Related Stories
പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

Jul 10, 2026 03:56 PM

പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

പോലീസ്-എം.വി.ഡി തർക്കം, മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു...

Read More >>
'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

Jul 10, 2026 03:53 PM

'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി, ജൂനിയർ ഡോക്ടർ , പെരുമ്പാവൂർ എംഎൽഎ, മനോജ്...

Read More >>
വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും

Jul 10, 2026 03:30 PM

വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ ഉറപ്പാക്കും

`വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ കേരളത്തിലും വരുന്നു. സൈബർ തട്ടിപ്പ് കൂടുമെന്ന ആശങ്കയിൽ ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. മെറ്റ നൽകിയ മറുപടിയും...

Read More >>
 പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു

Jul 10, 2026 03:22 PM

പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച് 10 പവൻ സ്വർണം കവർന്നു

മലപ്പുറം മഞ്ചേരിയിൽ മോഷണം| മലപ്പുറത്ത് വീട്ടിൽ നിന്നും സ്വർണം കവർന്നു| വൈദ്യുതി ബന്ധം വിഛേദിച്ചു| അര്‍ജന്റീന - ഈജിപ്ത്...

Read More >>
തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

Jul 10, 2026 03:12 PM

തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം, മുഖ്യ സൂത്രധാരൻ...

Read More >>
Top Stories

News Roundup

GCC News