പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി
2026-07-10T15:56:00 | By Krishnapriya S R
#Latest News #Thrissur #Police-MVD dispute #Police Take Mvb Vehicle Into Custody

തൃശൂർ: (truevisionnews.com) പോലീസ് ജീപ്പിന് പിഴയിട്ടതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പും പോലീസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വടക്കാഞ്ചേരി പോലീസിന്റെ പട്രോളിങ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എം.വി.ഐ) പി.വി. ബിജു പിഴയിട്ടതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുന്നതിലേക്ക് വരെ എത്തിനിൽക്കുന്നത്. കേസിൽ പ്രതിയായ എം.വി.ഐ ബിജു ഇപ്പോൾ ഒളിവിലാണ്.

പോലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് 4,000 രൂപ പിഴ ചുമത്തുകയും ഇക്കാര്യം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, ഇൻഷുറൻസ് രേഖകൾ ഹാജരാക്കി പോലീസ് ഈ ആരോപണം നിഷേധിച്ചു.

ഇതിനു മറുപടിയായി, എം.വി.ഐയുടെ സ്വകാര്യ വാഹനത്തിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ പോലീസ് പരസ്യമാക്കി. തുടർന്ന്, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി പോലീസിനെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ച് എം.വി.ഐ ബിജുവിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഇതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്തുകൊണ്ടുള്ള പോലീസിന്റെ നടപടി. സംഭവത്തിൽ ഇരു വകുപ്പുകളും തമ്മിലുള്ള പോര് തുടരുകയാണ്.

Content Highlight: Police-MVD dispute: Police take Motor Vehicles Department vehicle into custody.

#Latest News #Thrissur #Police-MVD dispute #Police Take Mvb Vehicle Into Custody

Next TV

Related Stories
'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

Jul 10, 2026 03:53 PM

'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി, ജൂനിയർ ഡോക്ടർ , പെരുമ്പാവൂർ എംഎൽഎ, മനോജ്...

Read More >>
വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ  ഉറപ്പാക്കും

Jul 10, 2026 03:30 PM

വാട്സ്ആപ്പ് യൂസർനെയിം; നമ്പർ മറച്ചുള്ള ചാറ്റ് വരുന്നു, തട്ടിപ്പ് കൂടുമോയെന്ന ആശങ്ക, കേരളത്തിലും സുരക്ഷാ ഉറപ്പാക്കും

`വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ കേരളത്തിലും വരുന്നു. സൈബർ തട്ടിപ്പ് കൂടുമെന്ന ആശങ്കയിൽ ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. മെറ്റ നൽകിയ മറുപടിയും...

Read More >>
 പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച്  10 പവൻ സ്വർണം കവർന്നു

Jul 10, 2026 03:22 PM

പഠിച്ച കള്ളൻമാർ തന്നെ ...! കളി കാണുന്നതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സിസിടിവി ഡിവിആർ കടത്തി; മഞ്ചേരിയിൽ വീടിന്റെ പൂട്ടുപൊളിച്ച് 10 പവൻ സ്വർണം കവർന്നു

മലപ്പുറം മഞ്ചേരിയിൽ മോഷണം| മലപ്പുറത്ത് വീട്ടിൽ നിന്നും സ്വർണം കവർന്നു| വൈദ്യുതി ബന്ധം വിഛേദിച്ചു| അര്‍ജന്റീന - ഈജിപ്ത്...

Read More >>
തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

Jul 10, 2026 03:12 PM

തിരുട്ടു ഗ്രാമത്തില്‍ നിന്ന് പൊക്കി...! മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം; മുഖ്യ സൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി കവര്‍ച്ച നടത്തിയ സംഭവം, മുഖ്യ സൂത്രധാരൻ...

Read More >>
Top Stories

News Roundup

GCC News