---
title: "'പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു'; ​'ഐ നോബഡി'യിലെ പുതിയ ഗാനവുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത"
english_title: "Alankrita Prithviraj returns as a singer; song from 'I Nobody' released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371550/Alankrita-prithviraj-returns-as-a-singer-song-from-i-nobody-released"
published_at: "2026-07-10T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a507a3acff85_nm.jpg"
keywords: ["Latest news", "'I Nobody film", "Prithviraj", "Prithviraj daughter", "singer", "Alankrita Prithviraj"]
---

# 'പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു'; ​'ഐ നോബഡി'യിലെ പുതിയ ഗാനവുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത

> **Lead Summary:** പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രത്തിലെ പുതിയ ഗാനമായ 'സർക്കസ്' ഇപ്പോൾ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

## Article Content

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രത്തിലെ പുതിയ ഗാനമായ 'സർക്കസ്' ഇപ്പോൾ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

> "പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു" എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പാട്ട് പങ്കുവെച്ചത്. ജേക്സ് ബിജോയ് ഈണം പകർത്തിയ ഗാനത്തിന്റെ വരികൾ എഴുതിയത് സെബാ ടോമിയാണ്. മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിലും അലംകൃത പാടിയിരുന്നു.

ഒരു ബാങ്ക് കവർച്ചയ്ക്ക് അബദ്ധത്തിൽ സാക്ഷിയാകേണ്ടി വരുന്ന രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. രാജീവനായി പൃഥ്വിരാജും ഭാര്യ മീരയായി പാർവതിയുമെത്തുന്നു. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ട മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ 4 എക്സ്പെരിമെന്റ്സും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ഖാലിദ് റഹ്മാൻ ഉൾപ്പെടെയുള്ള വലിയ താരനിര അണിനിരക്കുന്നുണ്ട്. ദിനേഷ് പുരുഷോത്തമനാണ് ഛായാഗ്രഹണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/371550/Alankrita-prithviraj-returns-as-a-singer-song-from-i-nobody-released)