---
title: "സീമ ജി നായർക്കൊപ്പം ഐസിയുവിൽ? വിമർശകർക്ക് മറുപടി നൽകി രേണു സുധി"
english_title: "Renu Sudhi responds to criticism over sharing a picture of herself in ICU with T Seema G Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371450/Renu-Sudhi-responds-to-criticism-over-sharing-a-picture-of-herself-in-ICU-with-T-Seema-G-Nair"
published_at: "2026-07-09T16:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f85511599b_YUIO.jpg"
keywords: ["Latest nerws", "T Seema G Nair", "ICU", "Renu Sudhi"]
---

# സീമ ജി നായർക്കൊപ്പം ഐസിയുവിൽ? വിമർശകർക്ക് മറുപടി നൽകി രേണു സുധി

> **Lead Summary:** **[** തനിക്ക് ക്യാൻസർ ആണെന്ന വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ, നടി സീമ ജി നായർക്കൊപ്പം ഐസിയുവിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങൾക് മറുപടിയുമായി രേണു സുധി. നിലവിൽ കീമോതെറാപ്പി ചികിത്സയിലാണ് രേണു.

## Article Content

**[** തനിക്ക് ക്യാൻസർ ആണെന്ന വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ, നടി സീമ ജി നായർക്കൊപ്പം ഐസിയുവിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിമർശനങ്ങൾക് മറുപടിയുമായി രേണു സുധി. നിലവിൽ കീമോതെറാപ്പി ചികിത്സയിലാണ് രേണു.

ഐസിയുവിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ 'രേണു ഉടായിപ്പാണെന്നും ഐസിയുവിൽ ആരെയാണ് ഇങ്ങനെ കയറ്റുക' എന്നും ചോദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനാണ് ഇപ്പോൾ താരം വിശദീകരണം നൽകിയിരിക്കുന്നത്.

സീമ ജി നായർ തന്നെ കാണാൻ ആശുപത്രിയിൽ വന്നത് സത്യമാണെന്നും എന്നാൽ അവർ ഐസിയുവിൽ കയറിയിട്ടില്ലെന്നും രേണു വ്യക്തമാക്കി. താൻ ഷെയർ ചെയ്തത് ഒരു എഐ (AI) ഫോട്ടോ മാത്രമായിരുന്നു. നേരിട്ട് കാണാൻ സാധിക്കാത്തതുകൊണ്ട് തന്റെ സുഹൃത്തുക്കളെക്കൊണ്ട് ചെയ്യിച്ച ചിത്രമായിരുന്നു അതെന്നും ബുദ്ധിയുള്ളവർക്ക് അത് എഐ ആണെന്ന് മനസ്സിലാകുമെന്നും രേണു പറഞ്ഞു.

ആശുപത്രിയിൽ വച്ച് സീമ ജി നായരെ താൻ വീഡിയോ കോളിലാണ് കണ്ടത്. ഐസിയുവിൽ ആരെയും കയറ്റാറില്ലെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നേഴ്സുമാർ വിളിക്കുമ്പോൾ മാത്രമാണ് സ്വന്തം ചേച്ചി പോലും ഉള്ളിലേക്ക് വരാറുള്ളതെന്നും രേണു സുധി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/371450/Renu-Sudhi-responds-to-criticism-over-sharing-a-picture-of-herself-in-ICU-with-T-Seema-G-Nair)