#Latest News #Eletil Vattoli #Death #Collapsed #Kozhikode
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് എളേറ്റിൽ വട്ടോളിയിൽ ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. എളേറ്റിൽ ചെറ്റക്കടവ് സ്വദേശി പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയന്റെയും ഷിജിയുടെയും മകനാണ്. സഹോദരി: രവീണ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Content Highlight: young man collapsed and died while playing football at Eletil Vattoli
































