---
title: "'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന"
english_title: "Actress Lena openly says that she can speak Malayalam fluently and that her mother tongue is English"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371443/Actress-Lena-openly-says-that-she-can-speak-Malayalam-fluently-and-that-her-mother-tongue-is-English"
published_at: "2026-07-09T16:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf575d81d80_Actress_Lena_clarifies_her_stance.jpg"
keywords: ["latest news", "Lena", "mother tongue is English", "Malayalam fluently"]
---

# 'എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്, മലയാളം വായിക്കാൻ ബുദ്ധിമുട്ടാണ്'; തുറന്നുപറഞ്ഞ് നടി ലെന

> **Lead Summary:** **[**താൻ മലയാള സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടാണ് മലയാളം നന്നായി സംസാരിക്കാൻ അറിയുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും തുറന്നുപറഞ്ഞ് നടി ലെന. മലയാളം വായിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നും താരം വ്യക്തമാക്കി.

## Article Content

**[**താൻ മലയാള സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടാണ് മലയാളം നന്നായി സംസാരിക്കാൻ അറിയുന്നതെന്നും തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്നും തുറന്നുപറഞ്ഞ് നടി ലെന. മലയാളം വായിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി വളർന്നതുകൊണ്ടാണ് തനിക്ക് മലയാളത്തിലുള്ള അടിത്തറ കുറഞ്ഞുപോയതെന്ന് ലെന പറയുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ, ഗുവാഹത്തി, കൊച്ചി, തൃശൂർ, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം. ഐ.സി.എസ്.ഇ സിലബസിലായിരുന്നു പഠനം. അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നതിനാൽ സെക്കൻഡ് ലാംഗ്വേജ് ഹിന്ദിയായിരുന്നു.

അതുകൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനും അറിയില്ല. അമ്മ ആംഗ്ലോ ഇന്ത്യൻ ആയതിനാൽ വീട്ടിൽ സംസാരിക്കുന്നത് ഇംഗ്ലീഷാണെന്നും താരം കൂട്ടിച്ചേർത്തു.

പന്ത്രണ്ടാമത്തെ വയസ്സിലാണ് താൻ മലയാളം സംസാരിച്ചു തുടങ്ങിയത്. എങ്കിലും മറ്റ് ഭാഷകൾ സംസാരിക്കുമ്പോൾ മലയാളത്തിന്റെ ചുവ വരാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും ലെന പറഞ്ഞു. ഹിന്ദിയോ തമിഴോ ഇംഗ്ലീഷോ സംസാരിക്കുമ്പോൾ ആ ഭാഷകളുടെ തനത് ശൈലി നിലനിർത്താൻ തനിക്ക് നിർബന്ധമുണ്ടെന്നും നടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/371443/Actress-Lena-openly-says-that-she-can-speak-Malayalam-fluently-and-that-her-mother-tongue-is-English)