---
title: "'സെെലന്റ് കില്ലർ പോയിസൺ', 'ആ  കൈകളിൽ ഒന്ന് എന്റേത് ആയിരിക്കും'; സരയു മോഹന് പിന്തുണയുമായി സുഹൃത്തിന്റെ വൈകാരിക കുറിപ്പ്"
english_title: "A friend's emotional note in support of Sarayu Mohan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371360/a-friends-emotional-note-in-support-of-sarayu-mohan"
published_at: "2026-07-09T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f456fd2b84_sarayu.jpg"
keywords: ["Latest News", "Sarayu Mohan", "AMMA", "Malayalam Film"]
---

# 'സെെലന്റ് കില്ലർ പോയിസൺ', 'ആ  കൈകളിൽ ഒന്ന് എന്റേത് ആയിരിക്കും'; സരയു മോഹന് പിന്തുണയുമായി സുഹൃത്തിന്റെ വൈകാരിക കുറിപ്പ്

> **Lead Summary:** ** താര**സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് വരികയാണ്. താരങ്ങൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരുവശത്ത് നടക്കവെ നടി സരയു മോഹന്റെ പേരും ഉയർന്ന് വരുന്നുണ്ട്.

## Article Content

** താര**സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് വരികയാണ്. താരങ്ങൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒരുവശത്ത് നടക്കവെ നടി സരയു മോഹന്റെ പേരും ഉയർന്ന് വരുന്നുണ്ട്.

സരയു മോഹൻ സെെലന്റ് കില്ലർ പോയിസൺ ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ ആരോപണം. തതവസരത്തിൽ സരയുവിന് പൂർണ പിന്തുണയുമായി എത്തിയിരിക്കുകയാണ് സുഹൃത്ത്. mr_appooss എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് പോസ്റ്റ് വന്നിരിക്കുന്നത്.

**കുറിപ്പിന്റെ പൂർണരൂപം :**

അനവസരത്തിൽ ആണെന്ന തിരിച്ചറിവിൽ തന്നെ എഴുതാം. കാണുമ്പോഴൊക്കെ ചിരിയും ബഹളവുമൊക്കെയായി പോകാറുള്ളത് കൊണ്ടാകും പെട്ടെന്ന് ഒരു ദിവസം ആ മുഖമിങ്ങനെ കണ്ടപ്പോ ഉള്ളിലുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

തന്റെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും വിപരീതമായ അവസ്ഥകൾക്ക് മുന്നിൽ നിസ്സഹായ ആയി നിക്കേണ്ടി വന്നതിലുള്ള അമർഷവും ദേഷ്യവുമൊക്കെ ഞാൻ ആ കണ്ണുകളിൽ കണ്ടു.ഇങ്ങനെ മ്മടെ കൂട്ടത്തിൽ ആർക്ക് സംഭവിച്ചാലും നമുക്കുണ്ടാകുന്ന വേദന ഇത് തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ ഈയൊരാളിൽ അത് കുറച്ചധികം പ്രത്യക്ഷമായി കാണിക്കുന്നു എന്നത് സത്യമായ ഒന്നാണ്.

ഈ ഭൂമി തന്നെ പിളർന്ന് നിങ്ങക്ക് എതിരെ നിന്നാലും ചേർത്ത് പിടിച്ചിരിക്കുന്ന കൈകളിൽ ഒന്ന് എന്റേത് ആയിരിക്കും അതിലിനി എന്റെ സ്വാർത്ഥതകൾ ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയാൽ പോലും.

എവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും, ആരൊക്കെ ഒഴിവാക്കിയാലും മാറ്റി നിർത്തിയാലും തനിക്കിരിക്കാൻ അത്രമേൽ പ്രിയപ്പെട്ട ഒരിടം ഞങ്ങളിൽ എന്നും ഒരുപോലെ തന്നെ ഉണ്ടാകും.

ചുറ്റുമുള്ളത് ഒക്കെ എത്ര കുത്തി നോവിച്ചാലും അതിനൊക്കെ മറുമരുന്ന് ഉണ്ടെന്ന പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കട്ടെ.! ആശംസയ്ക്ക് പകരം ആശ്വാസം എഴുതാനാണ് ഇപ്പോ മനസ്സ് പറയണേ ന്നിരുന്നാലും...രണ്ടീസം മുൻ‌കൂറായി തന്ന് വിടുവാ ഞങ്ങടെ ഉയിരായവൾക്കുള്ള ‘ജന്മദിനാശംസകൾ’.

### Related Links & Sources
- [Original Story Source](https://moviemax.in/news/371360/a-friends-emotional-note-in-support-of-sarayu-mohan)