നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു

നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു
Jul 1, 2026 03:25 PM | By Krishnapriya S R
#Latest News #Kozhikode #Robbery In Nadapuram #Iringanur Cooperative Bank Medical Shop

കോഴിക്കോട്: (truevisionnews.com) ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ പുലർച്ചെ വൻ കവർച്ച. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ രണ്ട് പേർ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 22,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി മനസിലായത്.

സംഭവത്തിൽ ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി അരവിന്ദാക്ഷൻ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.

രണ്ട് പേർ അടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് ദൃശ്യങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി ഈ മേഖലയിൽ മോഷണശ്രമങ്ങൾ വർദ്ധിച്ചുവരുന്നത് വ്യാപാരികൾക്കും നാട്ടുകാർക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Content Highlight: Robbery at Neethi Medical Shop of Iringanur Cooperative Bank in Nadapuram-new

#Latest News #Kozhikode #Robbery In Nadapuram #Iringanur Cooperative Bank Medical Shop

Next TV

Related Stories
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

Jul 1, 2026 04:24 PM

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കൊടി സുനി , തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി...

Read More >>
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 04:14 PM

ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഹൈവേ കൊള്ള, സ്വർണ്ണ കവർച്ച, കണ്ണൂർ പോലീസ്, അറസ്റ്റ്, കുമാർ ജലന്തർ നിഗം , പയ്യന്നൂരിലെ സ്വർണക്കൊള്ള...

Read More >>
പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

Jul 1, 2026 03:43 PM

പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

മട്ടന്നൂരിലെ വാഹനാപകടം, അച്ഛനും മകനും മരിച്ചു, പിറന്നാൾ ദിനത്തിലെ അപടകം, കണ്ണൂർ...

Read More >>
Top Stories

News Roundup