---
title: "'ഞാൻ കാറിലിരുന്ന് സംസാരിക്കുന്ന ആളല്ല, ബിജിഎം ഇനിയും ഇടും'; സായ് കൃഷ്ണയ്ക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര"
english_title: "Lakshmi Nakshatra responds to Sai Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369547/lakshmi-nakshatra-responds-to-sai-krishna"
published_at: "2026-06-30T17:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43aea273fd4_rthyutryu.jpg"
keywords: ["Latest news", "Lakshmi Nakshatra", "Sai Krishna", "Renu sudhi"]
---

# 'ഞാൻ കാറിലിരുന്ന് സംസാരിക്കുന്ന ആളല്ല, ബിജിഎം ഇനിയും ഇടും'; സായ് കൃഷ്ണയ്ക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര

> **Lead Summary:** **[** യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണയ്ക്ക് (സീക്രട്ട് ഏജന്റ്) കടുത്ത ഭാഷയിൽ മറുപടി നൽകി അവതാരക ലക്ഷ്മി നക്ഷത്ര. അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണുവിനെ സഹായിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ലക്ഷ്മി നക്ഷത്ര തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

**[** യൂട്യൂബറും ബിഗ് ബോസ് താരവുമായ സായ് കൃഷ്ണയ്ക്ക് (സീക്രട്ട് ഏജന്റ്) കടുത്ത ഭാഷയിൽ മറുപടി നൽകി അവതാരക ലക്ഷ്മി നക്ഷത്ര. അന്തരിച്ച നടൻ സുധിയുടെ ഭാര്യ രേണുവിനെ സഹായിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ലക്ഷ്മി നക്ഷത്ര തന്റെ നിലപാട് വ്യക്തമാക്കിയത്.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ മുൻനിർത്തി താൻ 48 വീഡിയോകൾ ചെയ്തെന്നും, അതിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം രേണുവിന് നൽകുമെന്നും സായ് കൃഷ്ണ വ്യക്തമാക്കിയിരുന്നു. പറഞ്ഞതുപോലെ തുക കൈമാറുകയും ചെയ്തു.

എന്നാൽ, മുൻപ് ലക്ഷ്മി നക്ഷത്ര രേണുവിനെ സഹായിച്ചപ്പോൾ അത് വീഡിയോ ആക്കി ബിജിഎം ഒക്കെ ഇട്ട് ചെയ്തതിനെ സായ് വിമർശിച്ചിരുന്നു. താൻ സഹായിച്ച വിവരം സായ് പരസ്യമാക്കിയതോടെ, താൻ ചെയ്തതും ഇത് തന്നെയാണെന്ന വാദവുമായി ലക്ഷ്മി രംഗത്തെത്തി. ഇതിന് മറുപടിയായി, താൻ ലക്ഷ്മിയെ വിമർശിച്ചത് രേണുവിനെ സഹായിച്ചതിനല്ലെന്നും വീഡിയോ ചെയ്ത രീതിക്കെതിരെയാണെന്നും സായ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സായിയുടെ വിമർശനങ്ങൾക്ക് മറുപടിയായി താനൊരു കണ്ടന്റ് ക്രിയേറ്ററാണെന്നും അല്ലാതെ മറ്റുള്ളവരുടെ കണ്ടന്റ് എടുത്ത് കാറിലിരുന്ന് സംസാരിക്കുന്ന ആളല്ലെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

> "ഞാൻ ബിജിഎം ഇട്ടതിന് എന്താ കുഴപ്പം? ഞാനൊരു ഇൻഫ്ലുവൻസറാണ്, അവതാരകയാണ്. മറ്റുള്ളവർ ചെയ്ത് വച്ച കണ്ടന്റുകൾ എടുത്ത്, കാറിന്റെ നാല് ഡോറും ലോക്ക് ചെയ്ത് അതിനകത്തിരുന്ന് വെറുതെ സംസാരിക്കുകയല്ല ഞാൻ ചെയ്യുന്നത്. ഒരു കണ്ടന്റ് ക്രിയേറ്ററായതുകൊണ്ട് തന്നെ അത് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കണമെന്നേ ഞാൻ ചിന്തിക്കൂ.

> ഞാൻ ഇനിയും മൂന്നും നാലും ക്യാമറ വച്ച് വീഡിയോ ചെയ്യും, ബിജിഎം ഇടും. എനിക്ക് കാറിലിരുന്ന് സംസാരിച്ച് ശീലമില്ല. അത് എന്റെ രീതിയാണ്. ഇനിയും അത്തരം വീഡിയോകൾ ഞാൻ ചെയ്തെന്നിരിക്കും. എന്റെ വ്യക്തിപരമായ ഇഷ്ടമാണത്, കാരണം അത് എന്റെ യുട്യൂബ് ചാനലാണ്, എന്റെ ക്രിയേറ്റിവിറ്റിയാണ്."

### Related Links & Sources
- [Original Story Source](https://moviemax.in/news/369547/lakshmi-nakshatra-responds-to-sai-krishna)