---
title: "'കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത് , കടുപ്പമേറിയ ശിക്ഷക്ക് കളമൊരുമൊരുങ്ങും..'; ടിനിയെ പരിഹസിച്ച് എം.എ. നിഷാദ്"
english_title: "M.A. Nishad mocks Ansiba Hasan's complaint, Tiny Tom"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369770/ma-nishad-mocks-ansiba-hasans-complaint-tiny-tom"
published_at: "2026-07-01T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44f4a15f272_TINI.jpg"
keywords: ["Latest News", "M A Nishad", "Tini Tom", "Ansiba Hassan"]
---

# 'കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത് , കടുപ്പമേറിയ ശിക്ഷക്ക് കളമൊരുമൊരുങ്ങും..'; ടിനിയെ പരിഹസിച്ച് എം.എ. നിഷാദ്

> **Lead Summary:** ** അൻ**സിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച കോടതി ഉത്തരവിൽ പ്രതികരിച്ച് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, 'ഡീം ഡോങ്ങ്' എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ പറയുന്നത്.

## Article Content

** അൻ**സിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച കോടതി ഉത്തരവിൽ പ്രതികരിച്ച് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, 'ഡീം ഡോങ്ങ്' എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ പറയുന്നത്.

***‘‘പ്രിയപ്പെട്ട ഡീം ഡോങ്ങ്, താങ്കൾ ദയവായി കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത്....അങ്ങനെ സംഭവിച്ചാൽ എല്ലാ വകുപ്പും മാറും.... കടുപ്പമേറിയ ശിക്ഷക്ക് കള***മൊരു***മൊരു******ങ്ങും.. അങ്ങനെ വന്നാൽ സംസ്ഥാന പൊതുശല്യം ഓർമ ആകും. ഒരുപദേശമാണ് വേണമെങ്കിൽ സ്വീകരിക്കാം..***

***കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..***

***NB : ഒന്നുമില്ലെങ്കിൽ പണിയില്ലാതിരുന്ന കാലത്ത് മൂന്ന് സിനിമകളിൽ വേഷം നൽകിയ വ്യക്തി എന്ന നിലയിൽ പറയുകയാണ്...കോടതിയാണ്..‘അമ്മ’ ഓഫിസല്ല...സൂക്ഷിക്കുക.’’–നിഷാദിന്റെ വാക്കുകൾ.***

വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം.

അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173-ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താനാണ് കടവന്ത്ര പോലീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://moviemax.in/news/369770/ma-nishad-mocks-ansiba-hasans-complaint-tiny-tom)