'രേണു പെട്ടെന്ന് ചാവട്ടെ', കാൻസർ പോരാട്ടത്തിനിടയിലും സൈബർ ആക്രമണം; കാന്‍സര്‍ രോഗം മാറാന്‍ മനസമാധാനം കൂടെ വേണമെന്ന് രേണു സുധി

'രേണു പെട്ടെന്ന് ചാവട്ടെ', കാൻസർ പോരാട്ടത്തിനിടയിലും സൈബർ ആക്രമണം;  കാന്‍സര്‍ രോഗം മാറാന്‍ മനസമാധാനം കൂടെ വേണമെന്ന്   രേണു സുധി
Jul 1, 2026 12:39 PM | By Susmitha Surendran
#Renu Sudhi #Cancer #cyberattacks #social media #criticism #chemotherapy

(https://moviemax.in/) ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും ഒട്ടും കുറവില്ലെന്ന് പറയുകയാണ് സോഷ്യൽ മീഡിയ താരം രേണു സുധി.

താൻ കാൻസർ ബാധിതയാണെന്ന ഞെട്ടിക്കുന്ന വാർത്ത രണ്ടാഴ്ച മുമ്പാണ് രേണു തന്റെ ഫോളോവേഴ്സിനോട് പങ്കുവെച്ചത്. രോഗലക്ഷണങ്ങൾ മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ച ചികിത്സയുടെയും കീമോതെറാപ്പിയുടെയും വിശേഷങ്ങൾ വരെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള ചില കമന്‍റുകളുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുകയാണ് രേണു സുധി. ഒപ്പം തനിക്ക് പറയാനുള്ളത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിട്ടുമുണ്ട് അവര്‍.

‘രേണു പെട്ടെന്ന് ചാവട്ടെ’ എന്നാണ് അവരുടെ പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റ്. പരിഹാസവും അധിക്ഷേപവും ഉള്ള വേറെയും കമന്‍റുകള്‍ ഉണ്ട്. ഇത് പങ്കുവച്ചുകൊണ്ട് രേണു കുറിച്ചത് ഇങ്ങനെ- ‘കാന്‍സര്‍ രോഗം മാറാന്‍ മനസമാധാനം കൂടെ വേണം’.

ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് രേണു സുധി ഇത് കുറിച്ചിരിക്കുന്നത്. ആദ്യ കീമോതെറാപ്പിക്ക് ശേഷം അതിന് ശേഷം നേരിടുന്ന ശാരീരിക അനുഭവം പങ്കുവച്ച് രേണു സുധി എത്തിയിരുന്നു. ഭീകരമായ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണെന്നും ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

“നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്‍, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ...

എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം. കീമോയ്ക്ക് മുന്‍പേ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം”, രേണു സുധി പറഞ്ഞിരുന്നു.

Content Highlight: Renu Sudhi posts about cyber attacks even while battling cancer

#Renu Sudhi #Cancer #cyberattacks #social media #criticism #chemotherapy

Next TV

Related Stories
'മോണിറ്റൈസേഷൻ ഓൺ ചെയ്ത്, സാഡ് ബിജിഎം ഇട്ട് വിൽക്കുകയായിരുന്നു!' ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ആഞ്ഞടിച്ച് സായ് കൃഷ്ണ

Jun 30, 2026 09:39 AM

'മോണിറ്റൈസേഷൻ ഓൺ ചെയ്ത്, സാഡ് ബിജിഎം ഇട്ട് വിൽക്കുകയായിരുന്നു!' ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ആഞ്ഞടിച്ച് സായ് കൃഷ്ണ

ലക്ഷ്മി നക്ഷത്ര, സായ് കൃഷ്ണ, രേണു സുധി, ലക്ഷ്മി നക്ഷത്ര സായ് കൃഷ്ണ വിവാദം, ലക്ഷ്മി നക്ഷത്ര...

Read More >>
Top Stories










News Roundup