കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ബിജെപി നേതാവിന് പരിക്ക്, അപകടം സമരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ബിജെപി നേതാവിന് പരിക്ക്, അപകടം സമരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ
Jul 1, 2026 04:26 PM | By Susmitha Surendran
#KSRTC accident in Kannur #BJP leader injured. #Accident

കണ്ണൂർ : (https://truevisionnews.com/) കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ബി ജെ പി നേതാവിന് പരിക്ക് . കണ്ണൂർ സിവിൽ സ്റേഷന് സമീപത്ത് വെച്ചാണ് സംഭവം.ബിജെപി ജില്ലാ കമ്മിറ്റി അംഗവും ഒബിസി മോർച്ച സംസ്ഥാന സമിതി അംഗവുമായ കെ.പി. സഞ്ജീവ് കുമാറിന് (62) ആണ് പരിക്കേറ്റത് .

പെൻഷനേഴ്സ് സംഘിന്റെ ധർണ്ണ സമരത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. അപകടത്തെത്തുടർന്ന് പരിക്കേറ്റ സഞ്ജീവൻ മാസ്റ്ററെ ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വൈഷ്‌ണവ് മരിച്ചത് പിറന്നാൾ ദിനത്തിൽ.

ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ‘ധനലക്ഷ്മി’ എന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: KSRTC accident in Kannur, BJP leader injured

#KSRTC accident in Kannur #BJP leader injured. #Accident

Next TV

Related Stories
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

Jul 1, 2026 05:30 PM

ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

ഡിവൈഎഫ്ഐ കണ്ണൂർ, വി.കെ. നിഷാദ്, വധശ്രമക്കേസ്, ജില്ലാ വൈസ് പ്രസിഡന്റ്, രാഷ്ട്രീയ വിവാദം, പരോൾ...

Read More >>
'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

Jul 1, 2026 05:26 PM

'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ...

Read More >>
പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 05:10 PM

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി...

Read More >>
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

Jul 1, 2026 04:24 PM

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കൊടി സുനി , തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി...

Read More >>
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 04:14 PM

ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഹൈവേ കൊള്ള, സ്വർണ്ണ കവർച്ച, കണ്ണൂർ പോലീസ്, അറസ്റ്റ്, കുമാർ ജലന്തർ നിഗം , പയ്യന്നൂരിലെ സ്വർണക്കൊള്ള...

Read More >>
Top Stories

News Roundup