#DYFI Kannur #V.K. Nishad #Attempted murder case #District vice president #Political controversy #Parole controversy
കണ്ണൂര്‍: (https://truevisionnews.com/) വധശ്രമക്കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. പയ്യന്നൂർ സ്വദേശി വി.കെ. നിഷാദിനെയാണ് കണ്ണൂർ ജില്ലാ സമ്മേളനത്തിലൂടെ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.
തലശ്ശേരിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് നിഷാദിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷമാണ് തടവ് ശിക്ഷ വിധിച്ച ആളാണ് നിഷാദ്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്.
ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു.
Content Highlight: Man convicted in attempted murder case elected as DYFI district office bearer
#DYFI Kannur #V.K. Nishad #Attempted murder case #District vice president #Political controversy #Parole controversy





























.png)



