'പിണറായിയെ പ്രതിരോധത്തിലാക്കിയ ശബ്ദം'; മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യം, കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ്

'പിണറായിയെ പ്രതിരോധത്തിലാക്കിയ ശബ്ദം'; മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യം, കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ്
Jul 1, 2026 06:02 PM | By VIPIN P V
#Latest News #Mathew Kuzhalnadan #KPCC President #Flux Board #Kozhikode DCC Office

കോഴിക്കോട്: ( www.truevisionnews.com ) മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ബോർഡ്‌. ചില കെ.എസ്.യു പ്രവർത്തകരാണ് ബോർഡ്‌ വെച്ചത്. പ്രകടനമായെത്തിയാണ് ബോർഡ്‌ വെച്ചത്.

മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. കോൺ​ഗ്രസിന് ഊർജമേകാൻ മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റാകണമെന്നും ഇവർ പറഞ്ഞു. പിണറായി വിജയനെ ഒന്നുമല്ലാതാക്കിയ നേതാവും നിയമസഭയിൽ പിണറായിയെ താറടിച്ച് ഒന്നുമല്ലാതാക്കിയ നേതാവും കുഴൽനാടനാണെന്നും ഇവർ പറയുന്നു.

നട്ടെല്ലുള്ള യുവാവ് പ്രസിഡന്റാകട്ടെയെന്നും പ്രവർത്തകർ പറയുന്നു. കേരളത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മന്ത്രിയായ സണ്ണി ജോസഫ് തുടരുകയാണ്. മന്ത്രിയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. സ്ഥാനമൊഴിയാൻ തയാറാണെന്ന് സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാന്‍ എന്നിവരും ജോസഫ് വാഴയ്ക്കനും സ്ഥാനത്തിനായി രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ജോസഫ് വാഴക്കൻ ദില്ലിയിൽ എത്തി.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തനിക്ക് യോഗ്യത ഉണ്ടെന്നും ഫുൾ ടൈം അധ്യക്ഷനെയാണ് പ്രവർത്തകർക്ക് ആവശ്യമെന്നും വാഴക്കൻ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Demand to make Mathew Kuzhalnadan the KPCC President Flux in front of the Kozhikode DCC office

#Latest News #Mathew Kuzhalnadan #KPCC President #Flux Board #Kozhikode DCC Office

Next TV

Related Stories
'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Jul 1, 2026 08:14 PM

'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സപിഴവ് , തൂണേരി സ്വദേശിയുടെ മരണം, മരുന്ന് മാറി നൽകി ഡോക്ടർ, പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

Read More >>
'മന്ത്രി പറഞ്ഞത് കേട്ടതാ....';  സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

Jul 1, 2026 07:50 PM

'മന്ത്രി പറഞ്ഞത് കേട്ടതാ....'; സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ...

Read More >>
'മന്ത്രിമാർ ഫോണില്‍ വിളിച്ചു, പക്ഷേ സഹായമായി ഒരു രൂപ പോലും ലഭിച്ചില്ല'; കൊട്ടാരക്കര ടിപ്പർ അപക‌ടത്തിൽ പരിക്കേറ്റ പതിമൂന്നുകാരന്റെ അച്ഛൻ

Jul 1, 2026 07:42 PM

'മന്ത്രിമാർ ഫോണില്‍ വിളിച്ചു, പക്ഷേ സഹായമായി ഒരു രൂപ പോലും ലഭിച്ചില്ല'; കൊട്ടാരക്കര ടിപ്പർ അപക‌ടത്തിൽ പരിക്കേറ്റ പതിമൂന്നുകാരന്റെ അച്ഛൻ

കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 13കാരനെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന്‌...

Read More >>
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

Jul 1, 2026 05:30 PM

ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

ഡിവൈഎഫ്ഐ കണ്ണൂർ, വി.കെ. നിഷാദ്, വധശ്രമക്കേസ്, ജില്ലാ വൈസ് പ്രസിഡന്റ്, രാഷ്ട്രീയ വിവാദം, പരോൾ...

Read More >>
Top Stories

News Roundup