---
title: "ടിനി ടോമിന് കുരുക്ക്; ഒടുവില്‍ അൻസിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "the police have registered a case against Tiny Tom based on Ansiba's complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369788/the-police-have-registered-a-case-against-tiny-tom-based-on-ansibas-complaint"
published_at: "2026-07-01T17:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5daf97113_ansiba.jpg"
keywords: ["Latest news", "Ansiba", "Tiny Tom", "Complaint", "Case Registered"]
---

# ടിനി ടോമിന് കുരുക്ക്; ഒടുവില്‍ അൻസിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** കൊച്ചി: **[**നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് നടപടി. കേസ് എടുക്കാൻ തെളിവില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയത്.

## Article Content

കൊച്ചി: **[**നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഉത്തരവിന് പിന്നാലെയാണ് പൊലീസ് നടപടി. കേസ് എടുക്കാൻ തെളിവില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയത്.

തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നാണ് അൻസിബയുടെ പരാതി. തന്റെ കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് ടിനി പെരുമാറുന്നതെന്നും താരം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

എന്നാൽ, ഈ പരാമർശം തമാശയ്ക്ക് വിളിച്ചതാണെന്നും കേട്ടുകേൾവി മാത്രമാണെന്നും ചൂണ്ടിക്കാട്ടി കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കടവന്ത്ര പൊലീസ്. ഈ റിപ്പോർട്ടാണ് ഇപ്പോൾ കോടതി തള്ളിയത്. പൊലീസിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് നിരീക്ഷിച്ച കോടതി, അൻസിബയ്ക്ക് എതിരായ ജിഹാദി പരാമർശത്തെ തമാശയായി കാണാനാകില്ലെന്ന് വ്യക്തമാക്കി.

താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി നീന കുറുപ്പിന്റെ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. നീന കുറുപ്പിന്റെ മൊഴിയിലും ഇക്കാര്യങ്ങൾ വ്യക്തമാണെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ ബി.എൻ.എസ് 173 (5) പ്രകാരം വിശദമായി അന്വേഷിക്കാനാണ് നിലവിൽ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുള്ളത്. താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരാതിയും വിവാദങ്ങളും പൊതുസമൂഹത്തിൽ ചർച്ചയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369788/the-police-have-registered-a-case-against-tiny-tom-based-on-ansibas-complaint)