---
title: "'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്';  ലഹരി വിൽക്കുന്നവർക്കിനി മാപ്പില്ല, ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ"
english_title: "Mohanlal supports Kerala Police's anti-drugs project, Operation Toofan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369609/mohanlal-supports-kerala-polices-anti-drugs-project-operation-toofan"
published_at: "2026-07-01T08:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4487499f7ee_mohanlal.jpg"
keywords: ["Latest News", "Operation Toofan", "Mohanlal"]
---

# 'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്';  ലഹരി വിൽക്കുന്നവർക്കിനി മാപ്പില്ല, ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ

> **Lead Summary:** ലഹരിക്കെതിരായ കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് തുടങ്ങുന്ന ഡയലോഗിലൂടെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോ പങ്കിട്ടത്.

## Article Content

ലഹരിക്കെതിരായ കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് തുടങ്ങുന്ന ഡയലോഗിലൂടെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോ പങ്കിട്ടത്.

ലഹരി വിൽക്കുന്നവരോട് അത് നിർത്താനും കേരള പൊലീസ് പുറകേയുണ്ടെന്നും പറഞ്ഞ മോഹൻലാൽ അവർക്കിനി മാപ്പില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.

> "ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണ്ടിലും പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്.

ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂര്‍വ്വം പറയുകയാണ് പ്ലീസ് നിര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടിയും എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

ഈ വിഷം വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ.. നിങ്ങളോടാണ്. അത് ചെയ്യരുത്. ഇപ്പോള്‍ തന്നെ നിര്‍ത്തിക്കോ. കേരള പൊലീസ് നിങ്ങളുടെ പിന്നാലെ ഉണ്ട്. നിങ്ങള്‍ക്കിനി മാപ്പില്ല.

> ഓപ്പറേഷന്‍ തൂഫാന്‍ ദ നര്‍ക്കോ ഹണ്ടില്‍ ഞാനും തൂഫാന്‍ വാരിയറാണ്. നമുക്ക് ഒന്നിച്ച് ലഹരി മാഫിയകളുടെ വേരുകളറുക്കാം. നല്ലൊരു നാളേയ്ക്കായി കൈകോര്‍ക്കാം. ബി എ ഹീറോ. സേ നോട്ട് ടു ഡ്രഗ്സ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/369609/mohanlal-supports-kerala-polices-anti-drugs-project-operation-toofan)