#Latest News #Kottarakkara Tipper Accident #Complaint #Government
കൊല്ലം : ( www.truevisionnews.com ) കൊട്ടാരക്കരയിലെ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 13കാരനെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. ചികിത്സാ സഹായം പ്രഖ്യപിച്ചെങ്കിലും ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
ബില്ലുകൾ നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതൊഴിച്ചാൽ മറ്റൊരു സഹായവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് അച്ഛൻ സന്തോഷ് പറഞ്ഞു.
സർക്കാർ സഹായം പ്രതീക്ഷിച്ചാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മെഡി. കൊളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.
Content Highlight: Complaint that the government did not look after the 13-year-old who was seriously injured in a tipper lorry accident in Kottarakkara
#Latest News #Kottarakkara Tipper Accident #Complaint #Government
































