ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്‌നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Jul 1, 2026 08:46 PM | By Athira V
#Latest News #Vizhinjam Suicide Case #Thiruvananthapuram #Vigneshwari

തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘനേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. വിഘ്‌നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.

നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്‌നേശ്വരിയെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. അഭിലാഷിന്റെ പിതാവ് ചന്ദ്രൻ സന്ധ്യക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്‌നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Content Highlight: Police arrest husband Abhilash in Vizhinjam case in which woman found hanging at in-laws' house

#Latest News #Vizhinjam Suicide Case #Thiruvananthapuram #Vigneshwari

Next TV

Related Stories
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

Jul 1, 2026 09:57 PM

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

Jul 1, 2026 08:56 PM

കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ്...

Read More >>
'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Jul 1, 2026 08:14 PM

'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സപിഴവ് , തൂണേരി സ്വദേശിയുടെ മരണം, മരുന്ന് മാറി നൽകി ഡോക്ടർ, പ്രതിഷേധവുമായി ഡിവൈഎഫ്ഐ...

Read More >>
'മന്ത്രി പറഞ്ഞത് കേട്ടതാ....';  സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

Jul 1, 2026 07:50 PM

'മന്ത്രി പറഞ്ഞത് കേട്ടതാ....'; സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം

ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ...

Read More >>
Top Stories

News Roundup