---
title: "കന്യാസ്ത്രീയാകാൻ തീരുമാനിച്ചിരുന്നു, പക്ഷേ അപ്പച്ചൻ തടഞ്ഞു; വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് ബീന ആന്റണി"
english_title: "Beena Antony, Balan Movie, Beena Antony Interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369779/beena-antony-balan-movie-beena-antony-interview-new"
published_at: "2026-07-01T17:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44fc9979f73_ANTONY.jpg"
keywords: ["Beena Antony Interview", "Balan Movie", "Beena Antony"]
---

# കന്യാസ്ത്രീയാകാൻ തീരുമാനിച്ചിരുന്നു, പക്ഷേ അപ്പച്ചൻ തടഞ്ഞു; വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് ബീന ആന്റണി

> **Lead Summary:** **കൊച്ചി[:**വിവാഹജീവിതത്തെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ബീന ആന്റണി.

## Article Content

**കൊച്ചി[:**വിവാഹജീവിതത്തെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ബീന ആന്റണി.

ഇന്റർകാസ്റ്റ് വിവാഹവും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും, തന്നെ കന്യാസ്ത്രീയാക്കാൻ വീട്ടുകാർ ശ്രമിച്ചതുമെല്ലാം താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

**വിവാഹവും ഇന്റർകാസ്റ്റ് ബന്ധവും**

മനുവുമായുള്ള തന്റെ വിവാഹം അന്ന് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് ബീന ആന്റണി പറയുന്നു.

> "മനു ഓർത്തഡോക്സ് ഹിന്ദു കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്നെ വിവാഹം കഴിക്കുക എന്നത് അന്ന് വലിയൊരു ടാസ്ക് ആയിരുന്നു.

എങ്കിലും എന്റെ അപ്പച്ചൻ സമ്മതിച്ചു. ഇന്റർകാസ്റ്റ് വിവാഹമായതുകൊണ്ട് പ്രശ്നങ്ങളുണ്ടാകുമെന്ന് അപ്പച്ചൻ ഭയപ്പെട്ടിരുന്നു.

> എന്നാൽ, താൻ മതം മാറ്റില്ലെന്നും വിവാഹം കഴിക്കുന്നില്ലെങ്കിൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും മനു ഉറപ്പിച്ചു പറഞ്ഞു. അത് അപ്പച്ചന് ബോധിച്ചു," താരം വ്യക്തമാക്കി.

**കന്യാസ്ത്രീയാകാൻ ആഗ്രഹം, എതിർപ്പുമായി അപ്പച്ചൻ**

> തന്റെ കൗമാരകാലത്തെക്കുറിച്ചും ബീന മനസ്സ് തുറന്നു. "ഞങ്ങൾ മൂന്ന് പെൺകുട്ടികളായിരുന്നു. എന്നെ കന്യാസ്ത്രീയാക്കാൻ പള്ളിക്കാർ അന്ന് ചോദിച്ചിരുന്നു.

> എനിക്കും അതിന് സമ്മതമായിരുന്നു. എന്നാൽ അപ്പച്ചൻ അത് നടക്കില്ലെന്ന് തീർത്തുപറഞ്ഞു. തന്റെ മക്കളിൽ ആരെയും കന്യാസ്ത്രീയാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്," ബീന ആന്റണി പറഞ്ഞു.

അപ്പച്ചന് മതപരമായ ചടങ്ങുകളോട് വലിയ താല്പര്യമുണ്ടായിരുന്നില്ലെന്നും, ചേച്ചിയുടെ കല്യാണത്തിന് മാത്രമാണ് അപ്പച്ചൻ പള്ളിയിൽ കയറി താൻ കണ്ടിട്ടുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

'കിടിലൻ ആന്റണി' എന്നായിരുന്നു അപ്പച്ചൻ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ പേടിച്ച് അക്കാലത്ത് ആരും തന്നെ ശല്യം ചെയ്തിരുന്നില്ലെന്നും ബീന ഓർമ്മിച്ചു.

**ബാലനിലൂടെ ശക്തമായ തിരിച്ചുവരവ്**

സീരിയൽ രംഗത്ത് നിറസാന്നിധ്യമായ ബീന ആന്റണി, ചിദംബരം ഒരുക്കിയ 'ബാലൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിൽ ഷംനത എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് താരം അവതരിപ്പിച്ചത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369779/beena-antony-balan-movie-beena-antony-interview-new)